Connect with us

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

Social Media

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് എസ്യുവിയുടെ െ്രെഡവിംഗ് സീറ്റില്‍ കൂടി മാരാര്‍ ഇരിക്കും. പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷം അഖില്‍ തന്നെയാണ് പങ്കുവെച്ചത്.

‘കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കും.നിരത്തിലെ രാജാവ് ബെന്‍സ് ഏഘട 350 ഇനി മുന്നോടുള്ള വഴികളിലെ പ്രതിസന്ധികള്‍ ഇവന് മുന്നില്‍ നിസാരം..എല്ലാ നേട്ടങ്ങള്‍ക്കും കാരണമായ ഈശ്വരനും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഒരായിരം നന്ദി..’,എന്നാണ് പുതിയ കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഖില്‍ മാരാര്‍ എഴുതിയത്.

‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന അഖില്‍ മാരാര്‍ പക്ഷേ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെയും മറ്റുമാണ് ശ്രദ്ധേയനായത്. പലരുടെയും മനസ്സില്‍ നെഗറ്റീവ് ഇമേജുമായി ബിഗ് ബോസ് ഹൗസിലേക്ക് കയറിപ്പോയ അഖില്‍ ഹേറ്റേഴ്‌സിനെയെല്ലാം ഫാന്‍സാക്കിയാണ് തിരിച്ചിറങ്ങിയത്. ബിഗ് ബോസില്‍ കപ്പടിച്ച അഖിലിന് 50 ലക്ഷം രൂപ ക്യാഷ് െ്രെപസിനൊപ്പം ഒരു മാരുതി ഫ്രോങ്ക്‌സ് കാറും സമ്മാനമായി ലഭിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഖില്‍ മാരാര്‍ ഒരു വോള്‍വോ ട90 സ്വന്തമാക്കി. അവിടം കൊണ്ടൊന്നും അവസാനിച്ചില്ല രണ്ട് മാസം പിന്നിടും മുമ്പേ നവംബറില്‍ കസ്റ്റമൈസ്ഡ് മിനി കൂപ്പര്‍ ട മാരാര്‍ ഗരാജിലെത്തിച്ചു. ബിഗ് ബോസ് ജയിച്ചതിന് ശേഷം അഖില്‍ മാരാറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉയരുകയും താരത്തിന് ഒരുപാട് വരുമാന മാര്‍ഗങ്ങള്‍ തുറന്ന് വരികയും ചെയ്തു. നിലവില്‍ സ്വദേശത്തും വിദേശത്തുമായി ഒത്തിരി പരിപാടികളുടെ ഉദ്ഘാടകനായും അഖലിന് ക്ഷണം ലഭിക്കുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top