Connect with us

ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്, പക്ഷെ, ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്; ബൈജു സന്തോഷ്

News

ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്, പക്ഷെ, ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്; ബൈജു സന്തോഷ്

ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്, പക്ഷെ, ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്; ബൈജു സന്തോഷ്

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും സജീവമാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു

ഇത്തവണ ബി ജെ പിക്ക് വലിയ സാധ്യത ഉണ്ടെന്ന് കൽപ്പിക്കപ്പെടുന്ന തിരുവനന്തപുരത്ത് നിന്ന് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലുകളും ഉണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ച് നടൻ ബൈജു സന്തോഷ് പറയുകയാണ്.

മുകേഷിന് ഇനി സീറ്റ് ലഭിക്കുമോയെന്നറിയില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്നും ബൈജു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. കാരണം കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരൂ എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്.

പക്ഷെ, ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും ഒരു മത്സരത്തിന് പോകരുതെന്ന് ഒരിക്കൽ ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞപ്പോൾ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശൂരത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.ഗണേഷ് കുമാർ ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട്, ബൈജു പറഞ്ഞു

More in News

Trending

Recent

To Top