
Malayalam
മിന്നല്‍ മുരളി 2 ഉടന്‍; ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി നിര്‍മാതാവ്
മിന്നല്‍ മുരളി 2 ഉടന്‍; ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി നിര്‍മാതാവ്

ബേസില്‍ ജോസഫിന്റെ സംവിധായനത്തില്‍ പുറത്തെത്തിയ മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. ചിത്രം ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. ഹോളിവുഡിലേത് പോലെ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ മലയാളത്തിലും പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ‘മിന്നല്‍ മുരളി’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ മിന്നല്‍ മുരളി 2വിന്റെ പ്രീപ്രൊഡക്ഷന് ആരംഭിക്കുകയാണ് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മിന്നല്‍ എന്ന ഹാഷ് ടാഗും രണ്ട് മിന്നല്‍ ചിഹ്നങ്ങളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരികയാണെങ്കില്‍ വലിയ ക്യാന്‍വാസിലുള്ള ചിത്രമായിരിക്കുമെന്ന് മുമ്പ് സംവിധായകന് ബേസില്‍ ജോസഫ് അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ടൊവിനോയാണ് ചിത്രത്തില്‍ മിന്നല്‍ മുരളിയായി വേഷമിട്ടത്. ഷിബു എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴ് താരം ഗുരു സോമസുന്ദരം കൈയ്യടി നേടിയിരുന്നു. ഫെമിന, ഷെല്ലി, സ്നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു സന്തോഷ് ന്നെിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...