Malayalam
മകളെ കാണണമെന്ന ആഗ്രഹം നിരന്തരം പറയുമായിരുന്നു, അതിന്റെ മാനസീക വിഷമം എപ്പോഴും ബാല അനുഭവിച്ചിരുന്നു, ആ തോൽവിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്; സൂരജ് പാലാക്കാരൻ പറയുന്നു
മകളെ കാണണമെന്ന ആഗ്രഹം നിരന്തരം പറയുമായിരുന്നു, അതിന്റെ മാനസീക വിഷമം എപ്പോഴും ബാല അനുഭവിച്ചിരുന്നു, ആ തോൽവിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്; സൂരജ് പാലാക്കാരൻ പറയുന്നു
കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ബാല ആശുപതിയിലാണെന്നുള്ള വാർത്ത പുറത്തുവന്നത്. നിലവിൽ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു
ബാലയുടെ സുഹൃത്തായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ സൂരജ് പാലാക്കാരനാണ് ബാലയുടെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബാല എപ്പോഴും മകളെ കാണണമെന്ന ആഗ്രഹം നിരന്തരം പറയുമായിരുന്നുവെന്നും അതിന്റെ മാനസീക വിഷമം എപ്പോഴും ബാല അനുഭവിച്ചിരുന്നുവെന്നും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്.
കൂടാതെ കഴിയുമെങ്കിൽ കുഞ്ഞിനെ കൊണ്ടുപോയി ബാലയെ കാണിക്കണമെന്നും താരത്തിന്റെ മുൻ ഭാര്യ അമൃതയോട് സൂരജ് പാലാക്കാരൻ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ബാലയുമായി പിരിഞ്ഞ ശേഷം അമൃതയാണ് കുഞ്ഞിനെ സംരക്ഷിക്കുന്നത്.
അവന്തിക എന്നാണ് ബാലയുടെ മകളുടെ പേര്. ‘ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. യാത്രയിൽ ആയിരുന്നു. പ്രാർഥിക്കണമെന്ന് ബാലയെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെടുകയാണ്. കരൾ സംബന്ധമായ രോഗത്തിന് പുറമെ ഹാർട്ടിനും പ്രശ്നമുണ്ട്.’
‘ഇപ്പോൾ അദ്ദേഹം അബോധാവസ്ഥയിലാണുള്ളത്. ബാല എപ്പോഴും പറയുന്ന ഒരു കാര്യമാണ്. താൻ ജീവിതത്തിൽ തോറ്റുപോയ ഒരാളാണെന്നും സ്നേഹത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. സൗഹൃദത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. ആ തോൽവിയാണ് ബാലയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.’
ബാലയെ എനിക്ക് വളരെ അടുത്ത് അറിയാം. അഗാധമായി ആളുകളെ സ്നേഹിക്കുന്ന പ്രകൃതമാണ് ബാലയുടേത്. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമാണ് തന്റെ കുഞ്ഞിനെ കാണണമെന്നത്. അതേ കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു.’
‘ആ വിഷയത്തിൽ മാനസീകമായി വല്ലാതെ വിഷമിക്കുന്ന ഒരാളാണ് ബാല. അതുപോലെ തന്നെ ബാലയുടെ മുൻ ഭാര്യ അമൃത ഇത് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിനെ ഒന്ന് കൊണ്ടുപോയി ബാലയെ കാണിക്കാനുള്ള സന്മനസ് ഉണ്ടാകണം.’
‘നിങ്ങൾ തമ്മിൽ വഴക്കോ എന്തൊ ആയിക്കോട്ടെ ഒരാളിങ്ങനെ കിടപ്പിലായ അവസ്ഥയിൽ അല്ലേ. ബാലയ്ക്ക് തീരെ വയ്യായിരുന്നു. ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്’ എന്നാണ് സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
. 2010ൽ ആയിരുന്നു അമൃതയുമായുള്ള ബാലയുടെ വിവാഹം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. അമൃതയുമായി പിരിഞ്ഞ ശേഷം ബാല വർഷങ്ങളോളം ബാച്ചിലർ ലൈഫ് നയിക്കുകയായിരുന്നു. അതിന് ശേഷം ഒരു വർഷം മുമ്പാണ് എലിസബത്തിനെ ബാല വിവാഹം ചെയ്തത്