Connect with us

ആരവന്‍? സ്‌മോള്‍ ബോയ്, അവനോട് നന്നാകാന്‍ പറ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് ബാല

Movies

ആരവന്‍? സ്‌മോള്‍ ബോയ്, അവനോട് നന്നാകാന്‍ പറ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് ബാല

ആരവന്‍? സ്‌മോള്‍ ബോയ്, അവനോട് നന്നാകാന്‍ പറ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് ബാല

ഷഫീഖിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തില്‍ നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് ബാല. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല ഉണ്ണി മുകുന്ദനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. നിര്‍മ്മാതാവ് എന്ന നിലയില്‍ പാവപ്പെട്ടവരുടെ പ്രതിഫലം നല്‍കണമെന്നാണ് ബാല പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാന്‍ എന്നാണ് ബാല പറയുന്നത്. ഇവരെയൊക്കെക്കാളും ഞാനാണ് കോടീശ്വരന്‍. ഈ ഭൂമിയില്‍ ഞാന്‍ എത്ര ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്, എത്ര മക്കളെ സഹായിച്ചിട്ടുണ്ട്. ഞാന്‍ സംസാരിച്ചത് മറ്റൊന്നും കൊണ്ടല്ല, പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പാവപ്പെട്ടവര്‍ക്കുള്ള അവരുടെ സാലറി കൊടുക്കണമെന്നാണ് ബാല പറയുന്നത്. എന്റെ കാര്യം പോട്ടെ. എന്നെ എല്ലാവരും ചതിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചതിക്കപ്പെടരുത്, അതായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നാണ് ബാല പറയുന്നത്.

വിഷയത്തില്‍ ഉണ്ണി മുകുന്ദനുമായി സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ എത്രയോ പ്രാവശ്യം ഞാന്‍ ഉണ്ണി മുകുന്ദനുമായി സംസാരിച്ചു. ഒരു ഘട്ടം കഴിഞ്ഞാല്‍ ഭിക്ഷ ചോദിക്കുന്നത് പോലെയായി പോകുമെന്നാണ് ബാല പ്രതികരിക്കുന്നത്. അതായത് സത്യം പറയുന്നവന്‍ മുന്നിലേക്ക് നില്‍ക്കും, കള്ളം പറയുന്നവന്‍ ഓടിപ്പോകും. രണ്ടിനും വ്യത്യാസമുണ്ട്. ഞാന്‍ സത്യമാണ് പറഞ്ഞത്, ഞാന്‍ കള്ളം പറയുന്നില്ലെന്നും ബാല പറഞ്ഞു.

അവനും ജീവിക്കട്ടെ, നന്നായി ജീവിക്കട്ടെ… എന്റെ സുഹൃത്താണ് അവന്‍.. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവനെ മോശപ്പെടുത്തുന്നത് പോലെയാകും. ഇപ്പോഴും ഞാന്‍ ഉണ്ണിയെ സ്‌നേഹിക്കുന്നുണ്ട്. അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളുവെന്നും ബാല പറഞ്ഞു.

നിങ്ങള്‍ മലയാളികള്‍ എല്ലാവരോടുമായി ഞാന്‍ ഒരു ചോദ്യം ചോദിക്കുകയാണ് എത്ര കാലം കഴിഞ്ഞാണ് ബാലയുടെ ഒരു പടം ഇറങ്ങുന്നത്? നാല് വര്‍ഷം… എന്നിട്ടും ആയിരം കുട്ടികളെ ഞാന്‍ പഠിപ്പിച്ചു. അത് ഇഷ്ടമുള്ളത് കൊണ്ടാണ്.. ഈ മനുഷ്യന്മാരെ ഇഷ്ടമുള്ളത് കൊണ്ടാണ് ഞാന്‍ ചെയ്യുന്നതെന്ന് ബാല ചൂണ്ടിക്കാണിക്കുന്നത്.

പക്ഷെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ വന്നു കരയുമ്പോള്‍… ഓരോരുത്തര്‍ എന്റെ വീട്ടില്‍ വന്നു കരയുമ്പോള്‍, എനിക്ക് വിഷമം തോന്നുമെന്ന് ബാല പറയുന്നു. അതുകൊണ്ടാണ് താന്‍ തുറന്ന് പറഞ്ഞതെന്നും താരം പറയുന്നു.എത്രപേര്‍ വന്നു എന്റെ കാല് പിടിച്ചു പറഞ്ഞു ‘ഇങ്ങനെ ചതിച്ചു.. അങ്ങനെ ചതിച്ചു’ എന്ന്. അതേസമയം, ഞാന്‍ ഇപ്പോഴും ഉണ്ണിയോട് പറയുന്നു, സിനിമയ്ക്ക് നഷ്ടം സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ഒരു വിഷയത്തിലേക്ക് വരില്ലായിരുന്നവെന്നും ബാല പറയുന്നുണ്ട്.

”ഇത്രയും ലാഭം വന്നിട്ട് നിനക്ക് ഒരു കോടി 25 ലക്ഷം മുടക്കി ഡിഫന്‍ഡര്‍ കാര്‍ വാങ്ങാന്‍ പറ്റും, പക്ഷെ പാവങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഒന്നുമില്ലാതിരുന്ന കാലത്ത് മലയാളികള്‍ക്ക് വേണ്ടി ഞാന്‍ നന്മ ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. എന്റെ മരണം വരെയും ചെയ്യും. ഹോസ്പിറ്റല്‍ കെട്ടികൊണ്ടിരിക്കുകയാണ് ഞാന്‍… ആരവന്‍? സ്‌മോള്‍ ബോയ് അവന്‍…” എന്നാണ് ബാല പറയുന്നത്. വിഷയത്തില്‍ താന്‍ ഇടവേള ബാബുവുമായി സംസാരിച്ചിരുന്നുവെന്നും പരാതി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നുമാണ് ബാല പറയുന്നത്.

ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ പരാതി കൊടുക്കാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ പരാതി കൊടുക്കില്ലെന്ന് പറഞ്ഞു. ഒരാള്‍ക്ക് ശിക്ഷ കൊടുക്കുന്നതില്‍ എനിക്ക് താല്പര്യമില്ലെന്നാണ് ബാല പറയുന്നത്. ഒരാള്‍ നന്നാകുന്നെങ്കില്‍ നന്നാകട്ടെ.. ശിക്ഷ കൊടുക്കാന്‍ എനിക്ക് താല്പര്യമില്ല. അയാള്‍ നന്നാകണം.. അത്രേയുള്ളു… അവന്‍ നന്നായാല്‍ ഇനിയും സിനിമ ചെയ്യും. അവനോട് നന്നാകാന്‍ പറ.. അപ്പോള്‍ സിനിമ ചെയ്യാമെന്നാണ് ബാല പറയുന്നത്.
സംഭവത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പടെ ബാലയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തതെത്തിയിരുന്നു. എ്ല്ലാവര്‍ക്കും കൃത്യമായി പ്രതിഫലം നല്‍കിയിട്ടുണ്ട്. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നത്. എന്നിട്ടും ഡബ്ബിംഗിന് ശേഷം രണ്ട് ലക്ഷം നല്‍കിയെന്നും ഇപ്പോള്‍ നടത്തുന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. അതേസമയം തനിക്ക് കൃത്യമായി പ്രതിഫലം നല്‍കിയിട്ടുണ്ടെന്നാണ് സംവിധായകന്‍ അനൂപ് പന്തളവും പറഞ്ഞത്.

More in Movies

Trending

Recent

To Top