Connect with us

ദിലീപിൻ്റെ പെങ്ങളുടെ ചിത്രങ്ങൾ വൈറൽ; ഒരൊറ്റ സിനിമയിലൂടെ താരമായി മാറിയ പ്രിയ നമ്പ്യാര്‍; വർഷങ്ങൾക്ക് ശേഷം എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തി താരം!

News

ദിലീപിൻ്റെ പെങ്ങളുടെ ചിത്രങ്ങൾ വൈറൽ; ഒരൊറ്റ സിനിമയിലൂടെ താരമായി മാറിയ പ്രിയ നമ്പ്യാര്‍; വർഷങ്ങൾക്ക് ശേഷം എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തി താരം!

ദിലീപിൻ്റെ പെങ്ങളുടെ ചിത്രങ്ങൾ വൈറൽ; ഒരൊറ്റ സിനിമയിലൂടെ താരമായി മാറിയ പ്രിയ നമ്പ്യാര്‍; വർഷങ്ങൾക്ക് ശേഷം എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തി താരം!

ഒരൊറ്റ സിനിമ മതി ചില താരങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം കിട്ടാൻ. അതിനാൽ തന്നെ ഒരു സിനിമ ചെയ്ത് സിനിമയിൽ നിന്നും ഇടവേള എടുത്താലും പല താരങ്ങളും പ്രേക്ഷകർക്ക് ഇടയിൽ തിളങ്ങും.

അത്തരത്തിൽ ഒരു നായികയെയാണ് ഇപ്പോൾ പരിചയപ്പെടുത്താൻ പോകുന്നത്. പ്രിയദര്‍ശന്‍ ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ വെട്ടത്തില്‍ അഭിനയിച്ച പ്രിയ നമ്പ്യാരെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ കണ്ടതോടെയായിരുന്നു പാര്‍വതി തന്റെ വിശേഷങ്ങളുമായെത്തിയത്. ലൈവ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വെട്ടമെന്ന ചിത്രത്തില്‍ ഇന്ദുവെന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. 2004 ലായിരുന്നു വെട്ടം റിലീസ് ചെയ്തത്. വര്‍ഷങ്ങളിത്രയായിട്ടും ഇപ്പോഴും ആളുകള്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. അവസരം ലഭിച്ചാല്‍ ഇനിയും താന്‍ അഭിനയിക്കുമെന്നും പ്രിയ വ്യക്തമാക്കിയിരുന്നു. വെട്ടത്തിന് ശേഷം ഡ്രാക്കുള എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് വെട്ടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ചിത്രീകരണം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമായാണ് സിനിമ റിലീസ് ചെയ്തത്. അന്ന് സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊന്നും വലിയ ധാരണയില്ലായിരുന്നു. വെട്ടത്തിന് ശേഷം അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പഠിച്ച് ജോലി നേടണമെന്ന ലക്ഷ്യത്തിലായിരുന്നു.

വെട്ടത്തിലേക്കായി പ്രിയയെ തിരഞ്ഞെടുത്തത് മോഹന്‍ലാലായിരുന്നു. ഇന്ദുവെന്ന കഥാപാത്രത്തെക്കുറിച്ച് പിന്നീടാണ് പ്രിയന്‍ സാര്‍ പറഞ്ഞുതന്നതെന്ന് പ്രിയ പറയുന്നു. പൊള്ളാച്ചിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കല്യാണപ്പെണ്ണായി ഒരുങ്ങാനായിരുന്നു പറഞ്ഞത്. അധികം മേക്കപ്പോ ആഭരണങ്ങളോ വേണ്ടെന്ന് പറഞ്ഞപ്പോള്‍ നിരാശയായിരുന്നു. വരന് പ്രായമുണ്ടെന്നറിയുന്നത് മോതിരമിടാന്‍ വരുന്ന സമയത്താണ് വരന് പ്രായക്കൂടുതലുണ്ടെന്നറിയുന്നത്.

അമേരിക്കയിലാണ് ഭര്‍ത്താവ്. ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഭര്‍ത്താവും കുടുംബവും എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്. നല്ല അവസരങ്ങള്‍ വന്നാല്‍ ഇനിയും സിനിമ ചെയ്യാനാണ് തീരുമാനം എന്നുമായിരുന്നു പ്രിയ പറഞ്ഞത്.വെട്ടത്തിന് ശേഷം വിനയന്‍ സാറിന്റെ ഡ്രാക്കുള എന്ന ചിത്രം ചെയ്തിരുന്നുവെന്നും പിന്നെയാണ് സിനിമ വിടുന്നതെന്നുമാണ് താരം പറയുന്നത്.

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top