News
‘ഗുഡ്ലക്ക് ജെറി’യോട് പ്രേക്ഷകര്‍ കാട്ടുന്ന സ്നേഹത്തിന് നന്ദി; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍
‘ഗുഡ്ലക്ക് ജെറി’യോട് പ്രേക്ഷകര്‍ കാട്ടുന്ന സ്നേഹത്തിന് നന്ദി; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍
ജാന്‍വി കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഗുഡ്ലക്ക് ജെറി. സിദ്ദാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തോട് പ്രേക്ഷകര്‍ കാട്ടുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജാന്‍വി കപൂര്‍.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തിയത്. തമിഴ് ഹിറ്റ് ചിത്രമായ ‘കൊലമാവ് കോകില’യുടെ ഹിന്ദി റീമേക്കാണ് ‘ഗുഡ് ലക്ക് ജെറി’. നയന്‍താരയായിരുന്നു ‘കൊലമാവ് കോകില’യില്‍ നായികയായി എത്തിയത്. ഒരു ബ്ലാക്ക് കോമഡി െ്രെകം ഫിലിമായിട്ടാണ് ‘ഗുഡ് ലക്ക് ജെറി’ എത്തിയത്. പഞ്ചാബിലായിരുന്നു ‘ഗുഡ് ലക്ക് ജെറി’യുടെ ചിത്രീകരണം നടന്നത്.
‘മിലി’ എന്ന ചിത്രവും ജാന്‍വി കപൂറിന്റേതായി പൂര്‍ത്തിയായിട്ടുണ്ട്. നിരൂപകശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ മലയാള ചിത്രമായ ‘ഹെലന്റെ’. റീമേക്കാണ് ‘മിലി’. മിലി പൂര്‍ത്തിയായി വിവരം ജാന്‍വി കപൂര്‍ തന്നെയാണ് അറിയിച്ചിരുന്നത്. ബോണി കപൂറാണ് മിലിയെന്ന ചിത്രം നിര്‍മിക്കുന്നത്.
അച്ഛനൊപ്പം ആദ്യമായി പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് കുറിപ്പുമായി ജാന്‍വി കപൂര്‍ രംഗത്ത് എത്തിയിരുന്നു. വളരെ രസകരമായിരുന്നു തന്റെ അച്ഛന് നിര്‍മിച്ച സിനിമയിലെ അഭിനയം. നിങ്ങള്‍ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കൂ എന്ന് പറയുമ്പോള്‍ എല്ലാവരും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം.
മാത്തുക്കുട്ടി സേവ്യര്‍ സാര്‍, നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിനും ക്ഷമയ്ക്കും നന്ദി. നോബിള്‍ തോമസിനും നന്ദി. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നതായിരിക്കും അച്ഛാ ‘മിലി’യെന്നും ജാന്‍വി കപൂര്‍ പറയുന്നു.