നടന് പ്രതാപ് പോത്തന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അഭിനേതാവായും സംവിധായകനായിട്ടും ഒരുപിടി മനോഹര സിനിമകള്‍ സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്. ജീവിതത്തിലെ പല പരാജയങ്ങളും നേരിട്ട നടന് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുകയാണ്.
നടന്റെ മരണം എങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നടനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത പല അഭ്യൂഹങ്ങള്‍ക്കും കാരണമാക്കിയിട്ടുണ്ട് . ഒടുവില്‍ പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി മുന്‍ഭാര്യ അമല രംഗത്ത് എത്തിയിരിക്കുകയാണ്.
പിടിഐ യ്ക്ക് നല്കിയ പ്രതികരണത്തിലാണ് അമല വിശദീകരണം നല്‍കിയത്. ഇതോടെ നടൻ്റെ മരണത്തിലുള്ള ദുരൂഹതകളൊക്കെ അവസാനിച്ചു. ജൂലൈ പതിനഞ്ച് വെള്ളിയാഴ്ച രാവിലെയാണ് പ്രതാപ് പോത്തന് അന്തരിച്ചു എന്ന വിവരം പുറത്ത് വരുന്നത്. ചെന്നൈയിലെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുന്നത് സഹായി രാവിലെ വന്ന് നോക്കുമ്പോഴാണ് കാണുന്നത്.
ഏഴുപത് വയസുകാരനായ പ്രതാപിന് എന്ത് സംഭവിച്ചു എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ നടന് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മുന്‍ഭാര്യ അമല വ്യക്തമാക്കി. ഉറക്കത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതാണ് പ്രതാപ് പോത്തന്റെ മരണത്തിന് കാരണമായതെന്നും ഭാര്യ പറയുന്നു.
1990 ലാണ് പ്രതാപ് പോത്തന് അമല സത്യനാഥിനെ വിവാഹം കഴിക്കുന്നത്. സീനിയര്‍ കോര്‍പറേറ്റ് പ്രൊഫഷണലായിരുന്നു അമല. ഈ ബന്ധത്തില്‍ കേയ എന്നൊരു മകള്‍ കൂടി നടനുണ്ട്.വിവാഹിതരായ പ്രതാപും അമലയും ഒത്തിരി വര്‍ഷങ്ങള്‍ ഭാര്യ-ഭര്ത്താക്കന്മാരായി ജീവിച്ചു. എന്നാല്‍ 2012 ല്‍ ഇരുപത്തിരണ്ട് വര്‍ഷം നീണ്ട ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചു. അമല സത്യനാഥുമായിട്ടുള്ളത് പ്രതാപിന്റെ രണ്ടാം വിവാഹമായിരുന്നു. അമലയ്ക്ക് മുന്‍പ് നടി രാധിക ശരത് കുമാറിനെയാണ് നടന് വിവാഹം കഴിച്ചത്. 1985 ല്‍ നടന്ന വിവാഹം ഒരു വര്‍ഷത്തിന് ശേഷം 1986 ല്‍ അവസാനിച്ചു.
രണ്ട് വിവാഹബന്ധങ്ങളും തകര്‍ന്നതോടെ പ്രതാപ് ഒറ്റയ്ക്കായിരുന്നു താമസം. മാത്രമല്ല വിവാഹത്തോടുള്ള വിശ്വാസം തനിക്കില്ലെന്നും അത് തനിക്ക് വിധിച്ചിട്ടുള്ളതല്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടന് വ്യക്തമാക്കിയിരുന്നു.
നേരത്തെ ജീവിതം അവസാനിപ്പിക്കാന്‍ പ്രതാപ് പോത്തന് ശ്രമിച്ചിരുന്നു. പ്രണയ പരാജയങ്ങളും നിരാശയുമൊക്കെയാണ് കാരണമെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്റെ വിയോഗത്തോടെ അങ്ങനെയും സംശയം ഉയര്‍ന്നു.
എന്നാല്‍ പ്രതാപിന്റെ മരണത്തില്‍ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍ ഏകദേശം അവസാനിച്ചിരിക്കുകയാണ്. മറ്റ് അസ്വാഭാവികതകളൊന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഇല്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് കാരണമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.നേരത്തെ ജീവിതം അവസാനിപ്പിക്കാന്‍ പ്രതാപ് പോത്തന് ശ്രമിച്ചിരുന്നു. പ്രണയ പരാജയങ്ങളും നിരാശയുമൊക്കെയാണ് കാരണമെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്റെ വിയോഗത്തോടെ അങ്ങനെയും സംശയം ഉയര്‍ന്നു.
എന്നാല്‍ പ്രതാപിന്റെ മരണത്തില്‍ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍ ഏകദേശം അവസാനിച്ചിരിക്കുകയാണ്. മറ്റ് അസ്വാഭാവികതകളൊന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഇല്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് കാരണമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...