Connect with us

സിബിഐ 5 ഒടിടി റിലീസിന് തയ്യാറെടുക്കുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

Malayalam

സിബിഐ 5 ഒടിടി റിലീസിന് തയ്യാറെടുക്കുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

സിബിഐ 5 ഒടിടി റിലീസിന് തയ്യാറെടുക്കുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദ ബ്രെയ്ൻ’ ഒടിടി റിലീസിന് തയാറെടുക്കുന്നു ചിത്രം ജൂണ്‍ 12 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യും. മെയ് 1 തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്

വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയ്ക്ക് ശേഷം ആ സീരീസില്‍ പുറത്തു വന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. സംവിധായകന്‍ കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ അഞ്ചാം ഭാഗം നിര്‍മ്മിച്ചത്.

സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top