Social Media
‘പേര് മണി, പണി മണ്ണ് പണി’; ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖർ; വീഡിയോ വൈറൽ
‘പേര് മണി, പണി മണ്ണ് പണി’; ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖർ; വീഡിയോ വൈറൽ
റോഷന് ആന്‍ഡ്രൂസ് സല്യൂട്ടില്‍ ബോളിവുഡ് താര റാണിയായ ഡയാന പെന്റിയാണ് നായികവേഷത്തിലെത്തിയത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖറിനെയാണ്
വീഡിയോയില്‍ കാണാൻ കഴിയുന്നത്.
ഡയാന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. ‘പേര് മണി, പണി മണ്ണ് പണി’ എന്ന് ഡയാനയെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുന്ന ദുല്‍ക്കറിന്റെ വീഡിയോ ആണ് അഭിനേത്രി പങ്കുവച്ചത്.
പേര് മണി, പണി മണ്ണു പണി ” എന്ന് നാക്ക് കുഴയാതെ ആവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ ഡയാനയോട് ആവശ്യപ്പെടുന്നതും താരം ഏറെ പരിശ്രമിച്ച് കൊണ്ട് അവ ഏറ്റു പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആലപ്പുഴ എന്ന് വളരെ വ്യക്തമായി പറയാന്‍ ദുല്‍ഖര്‍ പറയുന്നത് വീഡിയോയിലുണ്ട്.
”മലയാളം നാവ് വളച്ചൊടിക്കുന്നു ലോകത്തില്‍ മറ്റെന്തിനെക്കാളും ! സല്യൂട്ട്, എന്റെ ആദ്യത്തെ മലയാളം സിനിമയാണ്. ഇത് ഒരു പ്രത്യേക അനുഭവമാക്കിയതിന് അത്ഭുതകരമായdqsalmaan, rosshanandrews എന്നിവര്‍ക്ക് നന്ദി. ഒപ്പം അവിശ്വസനീയമായ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും വളരെ മനോഹരമായി അടുത്ത തവണ വരെ…” എന്നാണ് വീഡിയോയ്ക്കൊപ്പം ?താരം കുറിച്ചത്.
ഡയാനയുടെയും ദുല്‍ഖറിന്റെയും ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.