Malayalam
പാപ്പുവിന്റെ പിറന്നാളിന് തിരക്കുകള്‍ മാറ്റിവെച്ച് ഓടിയെത്തി അമൃത, മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് പറയുന്ന അച്ഛന് എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ; മകള്‍ക്ക് ഒരു പിറന്നാള്‍ ആശംസകള്‍ പോലും പറയാതെ ബാല
പാപ്പുവിന്റെ പിറന്നാളിന് തിരക്കുകള്‍ മാറ്റിവെച്ച് ഓടിയെത്തി അമൃത, മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് പറയുന്ന അച്ഛന് എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ; മകള്‍ക്ക് ഒരു പിറന്നാള്‍ ആശംസകള്‍ പോലും പറയാതെ ബാല
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഗായികയായ മാറിയ താരമാണ് അമൃത സുരേഷ്. തുടര്‍ന്ന് ബാല ജീവിത സഖിയാക്കിയപ്പോഴും ഈ താരജോഡികളെ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമായിരുന്നു. റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃതയും തമ്മില്‍ പ്രണയത്തിലാകുന്നതും വിവാഹത്തിലേയ്ക്ക് എത്തുന്നതും. 2010 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2012 ല്‍ ഒരു മകളും ജനിച്ചു. എന്നാല്‍ 2015 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. എന്നിരുന്നാലും തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. ഇരുവരുടെയും വിവാഹ റിസപ്ഷന് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര് വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ മകള്‍ പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് അമൃത. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയും മകളും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പാപ്പുവിന്റെ ഒമ്പതാം പിറന്നാളാണ് ഇന്ന്. ആഘോഷ വീഡിയോയ്ക്ക് കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്.
ഹാപ്പി ബര്‍ത്ത്ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേര്‍ന്ന് കേക്ക് മുറിക്കുന്നത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു അമൃത.
എന്നാല്‍ അമൃത തന്റെ തിരക്കുകളെല്ലാം മാറ്റി വെച്ച് മകള്‍ക്കായി എത്തിയപ്പോള്‍, മകളാണ് തന്റെ എല്ലാമെന്ന് എപ്പോഴും പറയാറുള്ള ബാല പാപ്പുവിന് ഒരു വിഷ് പോലും അറിയിച്ചില്ല. തന്റെ എല്ലാ വിശേഷങ്ങളും ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അവസാനം എയര്‍പോര്‍ട്ടില്‍ വെച്ച് ശ്രീശാന്തിനെ കണ്ടപ്പോഴുള്ള സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ വരെ പോസ്റ്റ് ചെയ്തിരുന്ന ബാല മകളുടെ പിറന്നാള്‍ മറന്നതിനെ പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്. അമൃത പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായിരുന്നു ബാലയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകള്‍ എത്തിയത്. മകളാണ് തനിക്ക് വലുതെന്ന് പറഞ്ഞ് അച്ഛന് മകളുടെ പിറന്നാളിന് എവിടെപ്പോയി. ഒരു ഫോട്ടോ എങ്കിലും പോസ്റ്റ് ചെയ്യാമായിരുന്നു എന്നു തുടങ്ങി നിരവധി പേര് ബാലയെ വിമര്‍ശിക്കുമ്പോള്‍ പാപ്പുവിന് പിറന്നാള്‍ ആസംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് അഭിമുഖത്തില്‍ ബാലയുടെ വിവാഹശേഷം തന്റെ പേരില്‍ വന്ന കമന്റുകളെ കുറിച്ച് അമൃത പറഞ്ഞിരുന്നു. തന്റെ പേരില്‍ വരുന്ന കമന്റുകളൊന്നും താന്‍ ഗൗരവ്വമായി എടുക്കുന്നില്ലെന്നാണ് ഗായിക പറയുന്നത്. തന്റെ പേജിലൂടെ മോശം കമന്റിടുന്നത് വഴി എന്തെങ്കിലും സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ എന്നാണ് അഭിമുഖത്തിലൂടെ അമൃത സുരേഷ് പറയുന്നത്.മോശം കമന്റിടുന്നവരെ കുറിച്ച് മാത്രമല്ല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കുന്നവര്‍ക്കുള്ള മറുപടിയും അമൃത പറയുന്നുണ്ട്. ‘
‘ഞാന്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ട്് മാത്രമാണ് എന്റെ ചെറുത്ത് നില്പ്പിനെ കുറിച്ചും ധൈര്യത്തെ കുറിച്ചുമൊക്കെ പലരും ചര്‍ച്ച ചെയ്യുന്നത്. എന്നെ പോലെ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. എന്നെക്കാള്‍ ഒരുപോട് വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന നിരവധി പേരുണ്ടാകും. അവരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാളായി നില്ക്കാന് സാധിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അല്ലാതെ എന്നില്‍ അസാധാരണമായി ഒന്നും ഇല്ല. എന്നെക്കാളേറെ പ്രതിസന്ധികള്‍ അനുഭവിച്ച ആള് ഉണ്ടാകും’.
‘അവര്‍ ആരും പക്ഷേ പ്രശസ്തര്‍ അല്ലാത്തത് കൊണ്ടാണ് ആരാലും അറിയപ്പെടാതെ പോകുന്നത്. എന്റെ സമാന സാഹചര്യങ്ങള്‍ നേരിടുന്ന ഒരുപാട് സ്ത്രീകള്‍ അവരുടെ അവസ്ഥ വിവരിച്ച് കൊണ്ട് എനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. ഞാന്‍ ഒരുപാട് മാറി എന്ന് പലരും പറയുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും പെട്ടെന്ന് ഉണ്ടായതല്ല. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ യിലൂടെയാണ് ഞാന്‍ അറിയപ്പെട്ട് തുടങ്ങിയത്. ആ ഷോ യില്‍ ഞാന്‍ കണ്ട എന്നെയാണ് ഇപ്പോഴും പലരും മനസില്‍ വരച്ചിട്ടിരിക്കുന്നത്. ആ ചിത്രം അവരില്‍ നിന്നും മായാത്തത് കൊണ്ടാണ് എന്നിലെ മാറ്റങ്ങളെ പലരും അംഗീകരിക്കാത്തത്. റിയാലിറ്റി ഷോ കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തോട് അടുക്കുകയാണ്. ഇത്രയും വര്‍ഷത്തിനിടയിലാണ് എന്നില്‍ മാറ്റങ്ങളുണ്ടായതെന്ന് അമൃത പറയുന്നു.