Connect with us

അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ചു, ഞാന്‍ കൊടുത്ത മറുപടി ഇതായിരുന്നു; മമ്മൂട്ടി

Malayalam

മലയാള സിനിമയില്‍ അരനൂറ്റാണ്ട് തികച്ച മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ സെപ്തംബര്‍ ഏഴിനാണ്. ഇതിനൊടനുബന്ധിച്ച് 2003 ല്‍ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തിയ കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

തന്നോട് മലയാള സിനിമയുടെ താരസിഹാസനത്തില്‍ നിന്നും അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ച് ചോദ്യവും താനതിന് നല്‍കിയ മറുപടിയുമാണ് അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്നാളൊരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു ഈ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് മാറികൊടുത്തൂടെ എന്ന് ഞാനെന്തിന് മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ പണിഞ്ഞിട്ട് ഇരിക്കണം.

ജീവിതത്തിലെ നല്ലകാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട്. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എനിക്കുണ്ടായിട്ടുണ്ട്. ഇന്‍ വോള്‍വ്‌മെന്റ് അതായിരുന്നു. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുതെന്ന് ആഗ്രഹമുണ്ട് അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top