Connect with us

ബിഗ് ബോസ് ഹൗസിൽ രണ്ടുപേർ ജയിലിലേക്ക്!

Malayalam

ബിഗ് ബോസ് ഹൗസിൽ രണ്ടുപേർ ജയിലിലേക്ക്!

ബിഗ് ബോസ് ഹൗസിൽ രണ്ടുപേർ ജയിലിലേക്ക്!

മുൻ സീസണിൽ നിന്നൊക്കെ വാശിയേറിയ മത്സരമാണ് ബിഗ് ബോസ് മൂന്നാം പതിപ്പിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള പ്രധാന കാരണം കഴിഞ്ഞ സീണണിൽ നിന്നൊക്കെ എല്ലാ അടവുകളും കാണാപ്പാഠം പഠിച്ചാണ് ഓരോ മത്സരാർത്ഥികളും എത്തിയിരിക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ ദിവസം കഴിയുംതോറും വാശിയോടെയാണ് മത്സരം മുന്നേറുന്നത് . ബിഗ് ബോസ് വീടിനുള്ളിൽ മത്സരം മുറുകുന്നതിനനുസരിച്ച് പ്രേക്ഷകരുടെ ആകാംഷയും കൂടുന്നുണ്ട്.

ഈ സീസണിലെ മറ്റൊരു പ്രത്യേകത രസകരമായ ഡെയിലി ടാസ്കുകകളാണ് . ഡെയ്‍ലി ടാസ്‍കുകള്‍ ഏറ്റവും മികവോടെയാണ് എല്ലാവരും നിര്‍വഹിക്കുന്നത് . മത്സര ബുദ്ധി കൂടുതലാകുന്നതോടുകൂടി വിവാദങ്ങൾക്കും കുറവൊന്നുമില്ല..

കഴിഞ്ഞ ആഴ്ചയിൽ മത്സരത്തിനിടയിൽ വ്യക്തി വിഷയങ്ങൾ കൂടി കലർന്നതോടെ ചെറിയ തർക്കമായി തീരേണ്ടിയിരുന്ന പ്രശ്നം വലിയ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബിഗ് ബോസ് ടാസ്ക് ഉൾപ്പെടെ റദ്ധാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു പ്രശ്നങ്ങൾക്കും കൂടാതെ ടാസ്കിലും മികവ് കാണിക്കാതെ മാറി നിന്നത് സൂര്യയും മിഷേലുമായിരുന്നു. അവർ രണ്ടുപേരും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ മോശം പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ ജയിലില്‍ പോകാനുള്ള ആള്‍ക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ്.

എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാനമായിരുന്നു അത് . ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞത് സൂര്യയേയും മിഷേലിനേയും ആണ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂര്യ മറ്റുള്ളവരുടെ വിധിയെ സ്വീകരിച്ചത്.

മോശം പെര്‍ഫോര്‍മൻസിന്റെ അടിസ്ഥാനത്തില്‍ ആണ് സൂര്യയെയും മിഷേലിനേയും തെരെഞ്ഞെടുത്തത് എങ്കിലും ഉൾകൊള്ളാൻ സൂര്യക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. മിഷേലിന് ഒട്ടും തന്നെ സങ്കടം ഉണ്ടായിരുന്നില്ല. മുൻപ് തന്നെ മിഷേൽ പറയുന്നുണ്ടായിരുന്നു, ജയിൽ വാസം സുഗമായിരിയ്ക്കും എന്നും അവിടെ കഞ്ഞിയും പയറും കിട്ടും എന്നും. എന്നാൽ സൂര്യ കരഞ്ഞുകൊണ്ടായിരുന്നു ജയിൽ ശിക്ഷയ്ക്ക് തയ്യാറെടുത്തത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top