
Uncategorized
സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ എന്ന് ഖുശ്ബു!
സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ എന്ന് ഖുശ്ബു!
Published on

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്നും പ്രചരിച്ച വാര്‍ത്തകള്‍ തള്ളി നടിയും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു.സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. താന്‍ ബിജെപിയിലേക്ക് ഇല്ല. തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് താന്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പലരും വിമര്‍ശിക്കുകയും പലരും പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍ മാറ്റങ്ങളെ താന്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്നില്ല. നല്ലവശങ്ങളും മോശമായ വശങ്ങളും അതിനുണ്ട്. അതെല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ല.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. താന്‍ എപ്പോഴും അങ്ങനെയാണ്. എന്നാല്‍ എതിര്‍ക്കേണ്ടവയെ ശക്തമായി എതിര്‍ക്കുകയും ചെയ്യും. രാഷ്ട്രീയമെന്നാല്‍ ശബ്ദകോലാഹലം മാത്രമല്ല. പലപ്പോഴും ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടിവരും. വിദ്യാഭ്യാസ നയം സംബന്ധിച്ച കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
about khusbu
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...