Connect with us

‘നാവ്’ നോക്കി ആരോഗ്യം തിരിച്ചറിയാം; വൃത്തിയാക്കേണ്ടത് അനിവാര്യമോ ?

Health

‘നാവ്’ നോക്കി ആരോഗ്യം തിരിച്ചറിയാം; വൃത്തിയാക്കേണ്ടത് അനിവാര്യമോ ?

‘നാവ്’ നോക്കി ആരോഗ്യം തിരിച്ചറിയാം; വൃത്തിയാക്കേണ്ടത് അനിവാര്യമോ ?

ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും. പല്ലുകൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ നാവും വൃത്തിയായിരിക്കണം. അണുക്കൾക്ക് ഒളിച്ചിരിക്കാൻ കൂടുതൽ സാധ്യതകളുള്ള സ്ഥലമാണ് നാവ്. നാവിലെ അണുക്കൾ പല്ല് കേടാക്കുക മാത്രമല്ല, വായ്നാറ്റമുണ്ടാക്കുന്നതിനും ഇടയാക്കും.

വായ വൃത്തിയായി സൂക്ഷിക്കുന്നത് വായുടെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്. പല ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ സൂചനകള്‍ നല്കുന്നത് നാവായിരിക്കും. അത് ശരിയായ സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയും വേണം. നാവില്‍ നോക്കിയാല്‍ ശരീരത്തിന്‍റെ മൊത്തത്തിലുളള ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ ലഭിക്കും. നാവിന്‍റെ തുമ്പ് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും അവസ്ഥ കാണിക്കുമ്പോള്‍ വശങ്ങള്‍ കരളിന്‍റെയും വൃക്കയുടെയും സ്ഥിതി വെളിപ്പെടുത്തും. നാവിന്‍റെ മധ്യഭാഗത്ത് നോക്കിയാല്‍ വയറിന്‍റെ അവസ്ഥ മനസിലാക്കാനും, നാവിന്‍റെ ഏറ്റവും പിന്നില്‍ നോക്കിയാല്‍ കുടലിന്‍റെ അടിഭാഗത്തെപ്പറ്റിയും മനസിലാക്കാനാവും. എന്നാൽ നാവ് എങ്ങനെ വൃത്തിയാക്കണം എന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം.

നാവ് വൃത്തിയാക്കുന്നതിന് ഏറ്റവും സാധാരണയായി ചെയ്ത് വരുന്ന രീതിയാണ് നാവ് വടിക്കല്‍. ഇതിനായി പ്ലാസ്റ്റിക്,അല്ലെങ്കില്‍ ലോഹം കൊണ്ടുള്ള സ്ക്രാപ്പര്‍ ഉപയോഗിക്കാം. എന്നാല്‍ നാവ് വടിക്കുന്ന സമയത്ത് അധികം മര്‍ദ്ദം ചെലുത്തിയാല്‍ ചോര വരാനിടയാകും.

ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതിനൊപ്പം തന്നെ നാവും വൃത്തിയാക്കണം. വൃത്തിയാക്കല്‍ ശരിയായില്ലെങ്കില്‍ നാവില്‍ പൂപ്പല്‍ ബാധ ഉണ്ടാകാം. ഇത് വായിലെ ദുര്‍ഗന്ധത്തിന് കാരണമാകും. പല്ല് വൃത്തിയാക്കുന്നതിനൊപ്പം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്. ചില ബ്രഷുകളുടെ പിറകിലുള്ള നാവ് വൃത്തിയാക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ടങ് ക്ലീനര്‍ ഉപയോഗിച്ച് ശക്തമായി നാവ് വൃത്തിയാക്കുമ്പോള്‍ നാവിലെ രസമുകിളങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ചില സാഹചര്യങ്ങളില്‍ നാവില്‍ മുറിവുണ്ടായേക്കാം. ടങ് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ സാവധാനം സമ്മര്‍ദ്ദം ഏല്‍പ്പിക്കാതെ വേണം ഉപയോഗിക്കാന്‍. സ്റ്റീലിനേക്കാള്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

നാവ് ക്ലീന്‍ ചെയ്യുമ്പോള്‍ പല തവണ വടിക്കേണ്ട കാര്യമില്ല. പകരം ഒന്നോ രണ്ടോ തവണ മൃദുവായി വടിച്ചാല്‍ മതിയാകും. ഈര്‍ക്കിലി ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് മൂന്നുവയസുവരെ നാവ് വടിക്കേണ്ട കാര്യമില്ല. മൂന്നുവയസിനു ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം.

Continue Reading
You may also like...

More in Health

Trending

Recent

To Top