Connect with us

ബസ് യാത്രക്കിടെ നഷ്ടമായത് 1.5 ലക്ഷം രൂപ; ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍

News

ബസ് യാത്രക്കിടെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിയാലിറ്റി ഷോ താരവും പ്രശസ്ത യൂട്യൂബറുമായ അഭിഷേക് മല്‍ഹാന്‍. തന്റെ സഹോദരിയുടെ യൂട്യൂബ് ചാനലിലൂടൊണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായിട്ടാണ് ഇത്രയധികം പണം കൈയില്‍ സൂക്ഷിച്ചതെന്നും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അഭിഷേക് വിഡിയോയില്‍ പറഞ്ഞു.

ഇതാദ്യമായിട്ടാണ് ഇത്രയും അധികം പണം കൈയില്‍ കരുതുന്നത്. എന്റെ പക്കല്‍ 1.5 ലക്ഷം രൂപയുണ്ടായിരുന്നു. കുറച്ച് ഇടപാടുകള്‍ തീര്‍ക്കാനാണ് പണം കൈയില്‍ സൂക്ഷിച്ചത്. ഇപ്പോള്‍ എന്റെ ബാഗില്‍ പണമില്ല. ശൂന്യമാണ് ഒഴിഞ്ഞ ബാഗ് കാണിച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

നേരത്തെ തന്നെ എന്റെ പിതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ ശ്രദ്ധവേണമെന്ന്, എന്നിട്ടും പണം നഷ്ടപ്പെട്ടു. ഇത്തരമൊരു സാഹചര്യം എനിക്ക് നേരിടേണ്ടിവരുമെന്ന് കരുതിയില്ല. ഇപ്പോള്‍ കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കുകയാണ് സംഭവം പങ്കുവെച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

അഭിഷേക് മല്‍ഹാന്‍ അറിയപ്പെടുന്നൊരു യൂട്യൂബറാണ്. ഫുക്രാ ഇന്‍സാന്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. യൂട്യൂബില്‍ 7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 4.2 മില്യണ്‍ ഫോളോവേഴ്‌സും അഭിഷേകിനുണ്ട്.

More in News

Trending

Recent

To Top