Connect with us

പതിനാലുവർഷം മുൻപ് മരിച്ച മയൂരി അങ്ങനെയെങ്കിൽ എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ – വിനയൻ

Malayalam Breaking News

പതിനാലുവർഷം മുൻപ് മരിച്ച മയൂരി അങ്ങനെയെങ്കിൽ എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ – വിനയൻ

പതിനാലുവർഷം മുൻപ് മരിച്ച മയൂരി അങ്ങനെയെങ്കിൽ എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ – വിനയൻ

വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 റിലീസിന് ഒരുങ്ങുമ്പോൾ ആളുകൾ കാത്തിരിക്കുന്നത് മരിച്ചു പോയ നടി മയൂരിയെ റീക്രീയേറ്റ് ചെയ്തട്ടുണ്ടെന്ന വെളിപ്പെടുത്തലാണ്. 2005 ലാണ് മയൂരി മരിക്കുന്നത് . രണ്ടാം ഭാഗം എത്തുമ്പോൾ 14 വര്ഷമാകുകയാണ് ആ മരണത്തിനു . പ്രേതങ്ങളിൽ വിശ്വാസമുണ്ടോയെന്നും മറ്റുമുല്ല ചോദ്യങ്ങൾക്ക് വിനയൻ മറുപടി നൽകുന്നു.

പതിനാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി അങ്ങനെ താന്‍ മുന്‍പ് ജീവന്‍ നല്‍കിയ കഥാപാത്രവുമായി വീണ്ടും സ്ക്രീനിലെത്തുകയാണ്. സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു കാര്യം സംഭവിക്കുന്നത്. മുത്തശ്ശി കുട്ടികാലത്ത് പറഞ്ഞു തന്ന ഒരു യക്ഷി കഥയാണ് തനിക്ക് ‘ആകാശഗംഗ’ എന്ന ചിത്രമെടുക്കാന്‍ പ്രേരണയായതെന്ന് വിനയന്‍ പറയുന്നു.

‘എനിക്ക് യക്ഷിയില്‍ വിശ്വാസമില്ല, പക്ഷെ തനിച്ച്‌ ഒരു മുറിയില്‍ കിടക്കുമ്ബോള്‍ തൊട്ടടുത്ത് എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്ബോള്‍ അത് യക്ഷിയാണോ? എന്ന് തോന്നാറുണ്ട്. ഇത് രണ്ടും കൂടി എങ്ങനെ മനസ്സില്‍ വരുന്നു എന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ നമ്മുടെ മനസ്സിന്റെ തോന്നല്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ എഴുതി കൊണ്ടിരിക്കുമ്ബോള്‍ ‘ആകാശഗംഗ’യില്‍ പ്രേത കഥാപാത്രമായി അഭിനയിച്ച മയൂരി റിയലായി തന്നെ റൂമില്‍ വരണമല്ലോ. ആ കുട്ടി പതിനാലു വര്‍ഷം മുന്‍പാണല്ലോ മരിച്ചത്.

മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ കുറവാണ്.അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറര്‍ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണ്. മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ വിരളമാണ്, ഇപ്പോഴും ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ‘ആകാശഗംഗ 2′ എന്ന ചിത്രമെടുക്കാന്‍ ആഗ്രഹം തോന്നിയത്.’

vinayan about mayuri

Continue Reading
You may also like...

More in Malayalam Breaking News

Trending

Malayalam