Connect with us

‘താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്,ഇതൊക്കെ നടക്കുന്ന കാര്യമാണോ; ഒരു കലാകാരന്‍ എന്ന നിലയില്‍ ഇപ്പോൾ അഭിമാനം നല്‍കുന്ന നിമിഷം..

Malayalam Breaking News

‘താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്,ഇതൊക്കെ നടക്കുന്ന കാര്യമാണോ; ഒരു കലാകാരന്‍ എന്ന നിലയില്‍ ഇപ്പോൾ അഭിമാനം നല്‍കുന്ന നിമിഷം..

‘താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്,ഇതൊക്കെ നടക്കുന്ന കാര്യമാണോ; ഒരു കലാകാരന്‍ എന്ന നിലയില്‍ ഇപ്പോൾ അഭിമാനം നല്‍കുന്ന നിമിഷം..

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിപ്പൊക്കിയ ഫ്ലാറ്റുകൾ നിലം പൊത്തി തുടങ്ങി. അവശേഷിക്കുന്നത് ഒരു ഫ്ലാറ്റ് മാത്രം. വിദേശ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ അനവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത്തരം രണ്ടു ചിത്രങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

ദിലീപ് നായകനായ ‘നാടോടിമന്ന’നാണ് ഇത്തരത്തില്‍ പുറത്തു വന്ന ആദ്യ ചിത്രം. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ അനന്തപുരിയുടെ മേയറായ ദിലീപിന്റെ കഥാപാത്രം നഗര വികസനത്തിനു തന്നെ തടസമായി നില്‍ക്കുന്ന കൂറ്റന്‍കെട്ടിടം പൊളിച്ചു മാറ്റുന്നുണ്ട്. പ്രത്യേക ടീമിനെ വരുത്തി നടത്തുന്ന ഈ പൊളിക്കലിന് മരടിലെ ഫഌറ്റ് പൊളിക്കലിനോടു സാമ്യമുണ്ട്. സമാനമായ രീതിയില്‍ സൈറണിനു പകരം കൗണ്ട്ഡൗണ്‍ ആണെന്നു മാത്രം.

ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്. ജനം വിശ്വസിക്കേണ്ട. ഇതൊക്കെ നടക്കുന്ന കാര്യമാണോ.. ഇങ്ങനെ കുറേ വിമർശങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നരുന്നുവെന്ന് സംവിധായകൻ വിജി തമ്പി പറയുന്നു .എന്നാല്‍ ഇന്ന് ടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അന്ന് ഗ്രാഫിക്‌സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങള്‍ യഥാര്‍ഥ്യത്തില്‍ കണ്‍മുന്നില്‍ കാണുന്ന പോലെ തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം നല്‍കുന്ന നിമിഷമാണിതെന്ന് വിജി തമ്പി പറഞ്ഞു

വിജി തമ്പിയുടെ വാക്കുകൾ ..

വലിയ കെട്ടിടം ഒക്കെ നിമിഷങ്ങള്‍ കൊണ്ട് പൊളിഞ്ഞുവീഴുന്നു. അതും മറ്റൊന്നിനും കേടുപാടുകള്‍ വരാതെ..താന്‍ ഇതെന്ത് ക്ലൈമാക്‌സാടോ ഒരുക്കിയത്. ജനം വിശ്വസിക്കേണ്ട. ഇതൊക്കെ നടക്കുന്ന കാര്യമാണോ.. ഇങ്ങനെ കുറേ വിമര്‍ശനങ്ങളാണ് അന്ന് എനിക്ക് ലഭിച്ചത്. സിനിമാക്കാരായ സുഹൃത്തുക്കളടക്കം അന്ന് എന്നെ കുറ്റം പറഞ്ഞു. എന്നാല്‍ ഇന്ന് ടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അന്ന് ഗ്രാഫിക്‌സിന്റെ സഹായത്തോടെ ചെയ്ത അതേ കാര്യങ്ങള്‍ യഥാര്‍ഥ്യത്തില്‍ കണ്‍മുന്നില്‍ കാണുന്ന പോലെ തോന്നി. ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിമാനം നല്‍കുന്ന നിമിഷമാണിത്.’

‘സ്‌പെയിനിലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇതേ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്ന് മനസിലാക്കിയത്. പിന്നീടാണ് സ്ക്രിപ്റ്റ് ഒരുക്കിയത്. ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്തു ഇതിനെ സാക്ഷാത്കരിക്കാന്‍. മദ്രാസില്‍ പോയിട്ടാണ് ഈ ഗ്രാഫിക്‌സ് ഒരുക്കിയത്. അന്ന് ഭാവനയില്‍ കണ്ടപോലെ തന്നെ ഗ്രാഫിക്‌സ് സഹായത്തോടെ ചിത്രമൊരുക്കി. ദിലീപ് തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇപ്പോഴും നാടോടി മന്നന്‍ ഫെയ്‌സ്ബുക്ക് വാളുകളില്‍ നിറയുന്നതില്‍ സന്തോഷം. അതേ സമയം ഫ്‌ളാറ്റ് വിട്ടൊഴിയുന്നവരുടെ കണ്ണീര്‍. അതോര്‍ക്കുമ്പോള്‍ വല്ലാതെ വേദനയും സമ്മാനിക്കുന്നു ഈ കാഴ്ച.’ മനോരമയുമായുള്ള അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു.

viji thampi

More in Malayalam Breaking News

Trending

Recent

To Top