Connect with us

വിജയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാഗ്രഹിക്കുന്നു; താരത്തെ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും വിശാല്‍

Malayalam

ഒരു വിജയ് സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി തമിഴ് നടന്‍ വിശാല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ദളപതി 67ന്റെ ഭാഗമാകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്ക് മൂലം സാധ്യമായില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകേഷ് കനകരാജ് തന്റെയടുത്ത് വന്ന് കഥ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധ്യമായില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ലാത്തി, മാര്‍ക്ക് ആന്റണി, തുപ്പരിവാലന്‍ 2 എന്നീ ചിത്രങ്ങളുടെ തിരക്ക് മൂലമാണ് വിഷാലിന് ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്.

‘താന്‍ സൂപ്പര്‍താരം വിജയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാഗ്രഹിക്കുന്നു.’ എന്നും വിശാല്‍ പറഞ്ഞു. തുപ്പരിവാലന് ശേഷം വിജയ്‌യെ കണ്ട് തന്റെ മനസ്സിലുള്ള വിഷയം അവതരിപ്പിക്കുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending