Malayalam Breaking News
ഞാന്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ജെസി ഒരു പരാതിയും പറയാതെ എനിക്കൊപ്പം നിന്നു…. വിവാഹ നിശ്ചയ ദിവസമാണ് ഭാര്യയെ ആദ്യമായി കാണുന്നത്…..
ഞാന്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ജെസി ഒരു പരാതിയും പറയാതെ എനിക്കൊപ്പം നിന്നു…. വിവാഹ നിശ്ചയ ദിവസമാണ് ഭാര്യയെ ആദ്യമായി കാണുന്നത്…..
ഞാന്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് ജെസി ഒരു പരാതിയും പറയാതെ എനിക്കൊപ്പം നിന്നു…. വിവാഹ നിശ്ചയ ദിവസമാണ് ഭാര്യയെ ആദ്യമായി കാണുന്നത്…..
വിവാഹ നിശ്ചയ ദിവസമാണ് താന്‍ ജെസിയെ ആദ്യമായി കാണുന്നതെന്ന് വിജയ് സേതുപതി. വിജയ് സേതുപതി തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മനസ്സുതുറക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിജയ് സേതുപതി വിവാഹിതനാകുന്നത്. 23ാം വയസ്സിലായിരുന്നു സേതുപതിയുടെ വിവാഹം..
പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ വിജയ് സേതുപതി വിവാഹം കഴിക്കുകയും ചെയ്തു. അഭിനയ ലോകത്തെ പേരും പെരുമയും തേടിവരുന്നതിന് മുമ്പാണ് വിജയ് സേതുപതിയുടെ ജീവത്തിലേയ്ക്ക് ജെസി എത്തുന്നത്. താന്‍ സിനിമയില്‍ കഷ്ടപ്പെടുന്ന കാലത്ത് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കി ഒപ്പം നിന്നത് ജെസിയായിരുന്നെന്നും സേതുപതി പറഞ്ഞു. സിനിമയില്‍ കഷ്ടപ്പെടുന്ന കാലത്ത് ജെസി ഒരു പരാതിയും പറഞ്ഞില്ലെന്നും തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി ഒപ്പം നിന്നെന്നും അതൊരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും സേതുപതി പറയുന്നു.
കുടുംബത്തിന്റെ പിന്തുണയില്ലാതെ തനിക്ക് ഇതൊന്നും സാധിക്കുമെന്ന് തോന്നുന്നില്ലെന്നും തന്റെയൊരു സുഹൃത്ത് വഴിയാണ് താന്‍ ജെസിയെ പരിചയപ്പെടുന്നതെന്നും സേതുപതി പറഞ്ഞു. സുഹൃത്തിനൊപ്പമായിരുന്നു ജെസി ജോലി ചെയ്തിരുന്നതെന്നും എന്നാല്‍ നേരിട്ട് കണ്ടിട്ടില്ലായിരുന്നെന്നും സേതുപതി പറയുന്നു. ഞാന്‍ ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ജെസിയും ദുബായില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് പരസ്പരം അടുത്തത്. ജെസി മലയാളിയാണ്. കൊല്ലമാണ് അവരുടെ സ്വദേശം. പക്ഷേ വളര്‍ന്നത് ചെന്നൈയിലാണ്.
പ്രണയം വീട്ടില്‍ തുറന്ന് പറഞ്ഞപ്പോള്‍ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായെന്നും എന്നാല്‍ അവസാനം വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചെന്നും സേതുപതി പറയുന്നു. വിവാഹനിശ്ചയത്തിന്റെ അന്നാണ് താന്‍ അവളെ ആദ്യമായി കാണുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി.
Vijay Sethupathi about his wife