Connect with us

ബസിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വിജയ്; ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകള്‍

Tamil

ബസിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വിജയ്; ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകള്‍

ബസിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വിജയ്; ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകള്‍

നിരവധി ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കിയത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ അവസാനത്തെ ചിത്രം ദളപതി 69 ആയിരിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിജയ് അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

ഷൂട്ടിംഗിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്‌ക്‌സറ്റയില്‍സ് കോംപ്ലക്‌സിന് മുമ്പില്‍ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം എത്തിയത്.

ബസ്സിന് മുകളിലേയ്ക്ക് താരം കയറിയതോടെ ആരാധകര്‍ ആവേശത്തിലായി. കയ്യില്‍ കരുതിയിരുന്ന പൂക്കള്‍ അവര്‍ താരത്തിന് മേലേക്ക് എറിഞ്ഞു. ആരാധകര്‍ക്കൊപ്പം സെല്‍ഫി വിഡിയോ പകര്‍ത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകര്‍ തടിച്ചു കൂടിയതോടെ പുതുച്ചേരി കടലൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

More in Tamil

Trending

Recent

To Top