Connect with us

സിനിമ പൂര്‍ത്തിയായിട്ടും രമണനില്‍ നിന്നും മാറാന്‍ സമയമെടുത്തു; ആ സിനിമ ചെയ്തത് ദിലീപിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നുl ഹരിശ്രീ അശോകന്‍

Uncategorized

സിനിമ പൂര്‍ത്തിയായിട്ടും രമണനില്‍ നിന്നും മാറാന്‍ സമയമെടുത്തു; ആ സിനിമ ചെയ്തത് ദിലീപിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നുl ഹരിശ്രീ അശോകന്‍

സിനിമ പൂര്‍ത്തിയായിട്ടും രമണനില്‍ നിന്നും മാറാന്‍ സമയമെടുത്തു; ആ സിനിമ ചെയ്തത് ദിലീപിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നുl ഹരിശ്രീ അശോകന്‍

ഒരുകാലത്ത് മലയാളികള്‍ക്കേറെ പ്രിയപ്പെട്ട കോംബോയായിരുന്നു ദിലീപ്-ഹരിശ്രീ അശോകന്‍. മലയാളികള്‍ മതിമറന്ന് പൊട്ടിച്ചിരിച്ച ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അവയുടെ മാറ്റ് കുറഞ്ഞിട്ടില്ല. കേട്ട് പഴകിയ തമാശയാണെങ്കിലും അവരുടെ അവതരണ രീതി കൊണ്ട് ഇപ്പോഴും അവയെല്ലാം ചിരിപടര്‍ത്താറുണ്ട്. പഞ്ചാബി ഹൗസ്, സിഐഡി മൂസ, ഈ പറക്കും തളിക, കൊച്ചി രാജാവ്, പാണ്ടിപ്പട, റണ്‍വേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചിരിപ്പൂരം തീര്‍ത്തിട്ടുണ്ട് ഹരിശ്രീ അശോകന്‍ ദിലീപ് ജോഡികള്‍.

കരിയറില്‍ മറ്റൊരു ഘട്ടത്തിലൂടെയാണ് ഹരിശ്രീ അശോകന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. സീരിയസായ കഥാപാത്രങ്ങളാണ് നടന്‍ ഇന്ന് കൂടുതലായും ചെയ്യുന്നത്. കോമഡി ചെയ്ത് തിളങ്ങിയ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, കല്‍പ്പന തുടങ്ങിയ അഭിനേതാക്കള്‍ക്കെല്ലാം കരിയറിന്റെ ഒരു ഘട്ടത്തില്‍ സംഭവിച്ച മാറ്റം ഇന്ന് ഹരിശ്രീ അശോകനും സംഭവിച്ചു. അഭിനയപ്രാധാന്യമുള്ള വേഷങ്ങളാണ് ഇപ്പോള്‍ താരം കൂടുതലും കൈകാര്യം ചെയ്യുന്നത്.

ഇപ്പോഴിതാ കരിയറിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. സിനിമ പൂര്‍ത്തിയായിട്ടും കഥാപാത്രത്തില്‍ നിന്നും മാറാന്‍ സമയമെടുത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. പഞ്ചാബി ഹൗസ് കഴിഞ്ഞ് അതിന്റെ മൂഡ് വിട്ട് പോകാന്‍ സമയം എടുത്തു. നാല്‍പത് ദിവസം ഷൂട്ട് പ്ലാന്‍ ചെയ്തിട്ട് മുപ്പത്തിയെട്ട് ദിവസം കൊണ്ട് ഷൂട്ട് തീര്‍ന്നു.

അന്ന് അത്രയും പൈസയൊന്നും ആയില്ല. ഇന്നാണെങ്കില്‍ എട്ട് കോടിയോളം ചെലവ് വന്നേനെ. മുപ്പത്തിയെട്ട് ദിവസവും ഞാന്‍ സെറ്റില്‍ ഉണ്ടായിരുന്നു. ഷൂട്ട് ഇല്ലെങ്കിലും വെറുതെ സെറ്റില്‍ പോയിരിക്കും. നേരം വെളുത്താല്‍ സെറ്റിലേയ്ക്ക് പോകാനുള്ള തിടുക്കമായിരുന്നെന്നും ഹരിശ്രീ അശോകന്‍ ഓര്‍ത്തു. പാര്‍വതീ പരിണയത്തില്‍ അഭിനയിക്കാന്‍ ദിലീപാണ് തന്നെ നിര്‍ബന്ധിച്ചതെന്നും ഹരിശ്രീ അശോകന്‍ ഓര്‍ത്തു.

മൂന്ന് സീനേയുള്ളൂ പോകുന്നില്ല എന്ന് ദിലീപിനോട് പറഞ്ഞിരുന്നു. പോകാതിരിക്കരുത് നല്ല വേഷമാണ് എന്ന് ദിലീപ്. ദിലീപിന്റെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ പോയത്. ഡയലോഗില്‍ തന്റെ കൂട്ടിച്ചേര്‍ക്കലുണ്ടായിട്ടുണ്ട്. മൂന്ന് സീന്‍ ഒമ്പത് സീനായി കൂടി. ഈ ചിത്രമാണ് മലയാളത്തില്‍ തനിക്ക് ആദ്യ ബ്രേക്ക് തന്നതെന്നും ഹരിശ്രീ അശോകന്‍ ചൂണ്ടിക്കാട്ടി. 1995 ലാണ് പാര്‍വതി പരിണയം റിലീസ് ചെയ്യുന്നത്. സിനിമയില്‍ ഹരിശ്രീ അശോകന്‍ ചെയ്ത കോമഡി വേഷം കൈയടി നേടിയിരുന്നു.

ദിലീപുമായി ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തങ്ങളുടേതായ ഇംപ്രവൈസേഷന്‍ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. പറക്കും തളികയില്‍ ഏറ്റവും കൂടുതല്‍ ഇംപ്രവൈസ് ചെയ്ത സീനുകളാണുള്ളത്. അത്രയും പഞ്ചാബി ഹൗസില്‍ ചെയ്യേണ്ടി വന്നിട്ടില്ല. ദിലീപും ഞാനും കുറേ സിനിമകള്‍ ചെയ്തുള്ള കെമിസ്ട്രിയുണ്ട്. അത് അഭിനയിക്കുമ്പോള്‍ ഉപകരിച്ചിട്ടുണ്ടെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി.

അതേസമയം, മഹാറാണിയാണ് ഹരിശ്രീ അശോകന്റെ പുതിയ ചിത്രം. ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ജോണി ആന്റണി, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്. നവംബര്‍ 24 ന് ചിത്രം തിയറ്ററുകളിലെത്തും. മഹാറാണിയ്ക്ക് ശേഷം ഹരിശ്രീ അശോകന്റെ ഒരുപിടി സിനിമകള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. നടന്റെ മകന്‍ അര്‍ജുന്‍ അശോകും സിനിമാ രംഗത്ത് സജീവമാണ്. മകന്‍ സിനിമയിലേയ്ക്ക് വരുമെന്ന് തങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

‘മകന്‍ സിനിമയില്‍ വരുമെന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വിടാന്‍ ആയിരുന്നു എന്റെ പ്ലാന്‍. പോകാന്‍ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോള്‍ അവന്‍ അമ്മയോടു പറഞ്ഞു: ”അമ്മേ എനിക്ക് പോകാന്‍ മനസ്സുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാന്‍ എനിക്ക് പറ്റില്ല.” അതുകേട്ടപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും വിഷമമായി. ‘ഇംഗ്ലണ്ടില്‍ വിട്ടു പഠിപ്പിക്കാന്‍ കരുതിയ പണം എനിക്ക് തന്നാല്‍ ഞാന്‍ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം.” അവന്‍ പറഞ്ഞു.

എന്നാല്‍ അങ്ങനെയാകട്ടെയെന്നു ഞങ്ങള്‍ കരുതി. അവനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കാര്‍ സര്‍വീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. അവന്‍ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.സിനിമയില്‍ എത്തിയപ്പോള്‍ മകനോട് പറഞ്ഞ കാര്യത്തെ കുറിച്ചും ഹരിശ്രീ അശോകന്‍ അഭിമുഖത്തില്‍ പറയുന്നണ്ട്.

അവനോട് ഞാന്‍ പറഞ്ഞത് ഇതാണ് ”നിനക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂ. നീ ഏറ്റെടുത്ത സിനിമകള്‍ ഉറപ്പായും തീര്‍ത്തു കൊടുക്കുക എന്നുള്ളത് നിന്റെ കടമയാണ്.” അവന്‍ അത് എപ്പോഴും അനുസരിക്കുന്നുണ്ട്. ചെറുപ്പത്തിലൊക്കെ എന്റെയൊപ്പം ചില സെറ്റുകളില്‍ അവന്‍ വന്നിട്ടുണ്ട്. പി. സുകുമാര്‍ ആണ് ആദ്യമായി മൂവി ക്യാമറയിലൂടെ നോക്കാന്‍ അവന് അവസരം കൊടുക്കുന്നത്. ആ ഫോട്ടോ ഇപ്പോഴും അവന്‍ എടുത്തു സൂക്ഷിച്ചിട്ടുണ്ട് എന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top