Connect with us

അഗോള കളക്ഷനില്‍ ഡി കാപ്രിയോ ചിത്രത്തെ മറികടന്ന് വിജയുടെ ലിയോ

News

അഗോള കളക്ഷനില്‍ ഡി കാപ്രിയോ ചിത്രത്തെ മറികടന്ന് വിജയുടെ ലിയോ

അഗോള കളക്ഷനില്‍ ഡി കാപ്രിയോ ചിത്രത്തെ മറികടന്ന് വിജയുടെ ലിയോ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ആഗോള ബോക്‌സോഫീസില്‍ ഓസ്‌കാര്‍ ജേതാവ് ലിയോനാര്‍ഡോ ഡി കാപ്രിയോയുടെ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തെക്കാള്‍ കളക്ഷന്‍ നേടിയിരിക്കുകയാണ് ലിയോ. കോംസ്‌കോര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

കോംസ്‌കോര്‍ കണക്കുകള്‍ പരിഗണിച്ചാല്‍ ആഗോള ബോക്‌സ് ഓഫീസില്‍ ദളപതി വിജയ്‌യുടെ ‘ലിയോ’ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ഒക്ടോബര്‍ 19 നാണ് ലിയോ റിലീസ് ചെയ്തത്. എന്നാല്‍ വാരാന്ത്യത്തില്‍ ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ നേടിയ 44 മില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ലിയോ’ നാല് ദിവസം കൊണ്ട് 48.5 മില്യണ്‍ ഡോളര്‍ നേടി എന്നതാണ് ശ്രദ്ധേയം.

ഒക്‌ടോബര്‍ 23ന് കോംസ്‌കോര്‍ റേറ്റിംഗില്‍ ഇടം നേടിയ ‘ലിയോ’ നാല് ദിവസം കൊണ്ട് ലോകമെമ്പാടും 400 കോടി രൂപ നേടിയെന്നാണ് സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ തിയറ്റര്‍ റണ്ണിന്റെ അവസാനം ഇന്ത്യന്‍ ആഭ്യന്തര ബോക്‌സോഫീസില്‍ ലിയോ 300 കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. ഇന്ത്യയില്‍ നിന്ന് ചിത്രം 38 കോടി നേടിയെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വെറൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ലിയോ നാല് ദിവസത്തില്‍ 48.5 മില്യണ്‍ ഡോളര്‍, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍ 44 മില്യണ്‍ ഡോളറാണ് നേടിയത്. ലോകമെമ്പാടുമുള്ള പുതിയ റിലീസുകളുടെ അടിസ്ഥാനത്തില്‍, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍ നേടിയ 44 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലിയോ 48.5 മില്യണ്‍ ഡോളര്‍ നാല് ദിവസത്തിനുള്ളില്‍ നേടി.

യുഎസില്‍, പ്രത്യാംഗിര സിനിമാസ് റിലീസ് ചെയ്ത ലിയോ വാരാന്ത്യത്തില്‍ 2.1 മില്യണ്‍ യുഎസ് ഡോളര്‍ നേടി. യുകെയിലും അയര്‍ലന്‍ഡിലും അഹിംസ എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയ ലിയോ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ 1.07 ദശലക്ഷം പൗണ്ട് (1.3 മില്യണ്‍ ഡോളര്‍) നേടിയെന്നും വെറൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിയോയുടെ റിലീസ് ഒക്‌ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‌യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

More in News

Trending

Recent

To Top