News
ഖുഷിയുടെ വിജയം ആഘോഷിക്കാന്‍ ആരാധകര്‍ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് വിജയ് ദേവരക്കൊണ്ട
ഖുഷിയുടെ വിജയം ആഘോഷിക്കാന്‍ ആരാധകര്‍ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് വിജയ് ദേവരക്കൊണ്ട
സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഖുഷി. ചിത്രം മികച്ച വിജയം നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. തന്റെ ഏറ്റവും പുതിയ റിലീസായ ഖുഷിയുടെ ബോക്‌സ് ഓഫീസ് ഫലത്തില്‍ നായകനായ വിജയ് ദേവരകൊണ്ടയും ഏറെ സന്തുഷ്ടനാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി താരം തന്റെ പ്രമോഷന്‍ ടൂര്‍ തുടരുകയാണ്.
ഇപ്പോള്‍ വിശാഖപട്ടണത്ത് നടന്ന ഒരു പ്രൊമോഷണല്‍ പരിപാടിയില്‍, ഖുഷിയുടെ വിജയം ആഘോഷിക്കാന്‍ തന്റെ ആരാധകര്‍ക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് ആണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നൂറ് കുടുംബങ്ങളെ ഓണ്‍ലൈന്‍ ഫോമിലൂടെ തിരഞ്ഞെടുക്കുമെന്നും സന്തോഷം പകരാന്‍ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും ആണ് ദേവരകൊണ്ട പറഞ്ഞത്. പ്രഖ്യാപനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുകയാണ്.
നിങ്ങള്‍ സന്തോഷത്തിലാണ്, ഞാനും. അത് ആഘോഷിക്കാന്‍, ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നു, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല, എന്റെ വരുമാനത്തില്‍ നിന്ന് ഒരു കോടി രൂപ ഞാന്‍ തരാം. ‘എന്റെ സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്, കുശി പടര്‍ത്തുന്നു. ‘ദേവര ഫാമിലി’ എന്ന അടിക്കുറിപ്പോടെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോം ഇടും.
വാടകയ്ക്കും സ്‌കൂള്‍ ഫീസിനും അത്യാഹിതത്തില്‍ കഴിയുന്ന ആര്‍ക്കെങ്കിലും അത് ലഭിച്ചാല്‍, ഞാന്‍ സന്തോഷിക്കും എന്നാണ് താരം പറഞ്ഞത്.അതേസമയം ശിവ നിര്‍വാണ സംവിധാനം ചെയ്ത ഖുഷി മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും നിന്ന് 70.23 കോടി രൂപയാണ് നേടിയത്. വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവരുടെ മുന്‍ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടതിനാല്‍ ഇത് ഒരു സുപ്രധാന നേട്ടമായാണ് ആരാധകര്‍ കാണുന്നത്.