Connect with us

നടന്‍ വരുണ്‍ ധവാൻ വിവാഹിതനാകാന്‍ പോകുന്നു !!!

Malayalam Breaking News

നടന്‍ വരുണ്‍ ധവാൻ വിവാഹിതനാകാന്‍ പോകുന്നു !!!

നടന്‍ വരുണ്‍ ധവാൻ വിവാഹിതനാകാന്‍ പോകുന്നു !!!



ബോളിവുഡിൽ നിറയെ വിവാഹവാർത്തകളാണ്. നടന്‍ വരുണ്‍ ധവാൻ വിവാഹിതനാകാന്‍ പോകുന്നെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബാല്യകാല സുഹൃത്തും ഫാഷന്‍ ‍ഡിസൈനറുമായ നാടാഷ ദലാളാണ് വധു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ രണ്ട് കുടുംബങ്ങളും തുടങ്ങി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡില്‍ പ്രചരിക്കുകയായിരുന്നു. ബോളിവു‍‍‍ഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ വരുണ്‍ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞത്.

സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡിന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ദില്‍വാലേ, ഒക്ടോബര്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

varun dhavan wedding

More in Malayalam Breaking News

Trending