Connect with us

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് വേണ്ടി വ്യജരേഖ ഹാജരാക്കിയിട്ടില്ല, പുതിയ അവകാശ വാദവുമായി സൈബി ജോസ്

Actor

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് വേണ്ടി വ്യജരേഖ ഹാജരാക്കിയിട്ടില്ല, പുതിയ അവകാശ വാദവുമായി സൈബി ജോസ്

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് വേണ്ടി വ്യജരേഖ ഹാജരാക്കിയിട്ടില്ല, പുതിയ അവകാശ വാദവുമായി സൈബി ജോസ്

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയതു മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ്‌നില്‍ക്കുകയാണ് താരം. ചിത്രത്തിന്റേതായ വിശേഷങ്ങള്‍ക്കൊപ്പം യൂട്യൂബറുമായുള്ള തര്‍ക്കവും നടനെ വിവാദങ്ങളിലേയ്ക്ക് നയിച്ചു. എന്നാല്‍ ഇപ്പോഴിതാ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി.

ഹൈക്കോടതി കോഴ കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

അഭിഭാഷകന്‍ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കഴിഞ്ഞ ദിവസം ഹാജരായില്ല. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഉണ്ണി മുകുന്ദന് നിര്‍ദ്ദേശം നല്‍കി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസ് 17 ന് വീണ്ടും പരിഗണിക്കും.

അതേസമയം, കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നാണ് സൈബി ജോസ് പറയുന്നത്. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയില്‍ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് സൈബി ജോസ് പറയുന്നത്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍ ആണെന്നും സൈബി ജോസ് പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടന്‍ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്. വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം മോശമായി പെരുമാറിയെന്നാണ് പരാതി. തന്റെ കൈയ്യിലെ സ്‌ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് വരുമ്പോള്‍ കൊണ്ടുവരാമെന്ന് അറിയിച്ച് ഇറങ്ങാന്‍ നേരം ഉണ്ണി മുകുന്ദന്‍ തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചു. എന്നാല്‍ യുവതിയുടെ പരാതി വ്യാജം എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ആരോപിച്ചത്. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടന്‍ പോലീസില്‍ യുവതിക്കെതിരെ മറ്റൊരു പരാതിയും നല്‍കി. 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി പരാതിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ മറ്റൊരു പരാതിയും കൂടി പിന്നീട് യുവതി നല്‍കി. തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

അതേസമയം മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണിയുടേതായി പുറത്തെത്തിയ ചിത്രം. വിജയത്തിനൊപ്പം തന്നെ പല വിവാദങ്ങളും മാളികപ്പുറവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. സംഘപരിവാര്‍ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്‌ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു.

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്‌ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്‌ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമര്‍ശിച്ചതിനാണ് നടന്‍ തെറിവിളിച്ചതെന്നാണ് വ്‌ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമര്‍ശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്.

More in Actor

Trending

Recent

To Top