Connect with us

ആ അണ്‍ഫോര്‍ച്ചുനേറ്റ് സംഭവം ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു; മറികടക്കാന്‍ തനിയെ പഠിക്കുമെന്ന് ഭാവന

Uncategorized

ആ അണ്‍ഫോര്‍ച്ചുനേറ്റ് സംഭവം ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു; മറികടക്കാന്‍ തനിയെ പഠിക്കുമെന്ന് ഭാവന

ആ അണ്‍ഫോര്‍ച്ചുനേറ്റ് സംഭവം ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു; മറികടക്കാന്‍ തനിയെ പഠിക്കുമെന്ന് ഭാവന

2018 ല്‍ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഭാവന. ഇപ്പോൾ ആരാധകരുടെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ വരികയാണ് നടി ഭാവന. കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി 17 നാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. മലയാളത്തിൽ നിന്ന് വിട്ടു നിന്നെങ്കിലും കന്നഡ സിനിമയിൽ നദി സജീവമായിരുന്നു.

തന്റെ ജീവിതത്തിലും കരിയറിലും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച്ഭാ ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ മനസ്സുതുറക്കുകയാണ് ഭാവന. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

വളരെ അണ്‍ഫോര്‍ച്ചുനേറ്റ് ആയിട്ടുള്ള ഒരു കാര്യം എന്റെ ലൈഫില്‍ ഉണ്ടായി. എനിക്ക് അതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റുമായിരുന്നില്ല. അത് ഞാന്‍ അപ്പോള്‍ തന്നെ കംപ്ലൈയിന്റ് ചെയ്തുവെന്നും ഭാവന പറയുന്നു. എന്നാല്‍ അതിന്റെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നു ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു.

നമ്മുടെ ലൈഫില്‍ ഒരു പ്രശ്‌നമുണ്ടായിക്കഴിഞ്ഞ് നമ്മള്‍ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ പിന്നെയും അടിച്ചു താഴെ ഇടുകയാണെന്ന് . ആ കാലത്തെ എങ്ങനെ അതിജീവിച്ചു എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ എനിക്കറിയില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്. എനിക്കിപ്പോഴും അതിന്റെ പ്രശ്‌നങ്ങളുണ്ട്. എനിക്ക് തോന്നുന്നു, ഓരോരുത്തരും ലൈഫില്‍ ഇങ്ങനത്തെ ഓരോ എക്‌സ്പീരിയന്‍സ് വരുമ്പോള്‍ അതിനെ മറികടക്കാന്‍ തനിയെ പഠിക്കും. കാരണം വേറെ ഓപ്ഷന്‍ ഇല്ലെന്നാണ് ഭാവന പറയുന്നത്.

എനിക്കു വേണ്ടി ഞാന്‍ തന്നെ ഫൈറ്റ് ചെയ്‌തേ പറ്റൂ. അല്ലാതെ ഞാന്‍ ഇനി കോടതിയില്‍ പോകില്ല എനിക്ക് പകരം നിങ്ങള്‍ പൊയ്‌ക്കോളൂ എന്ന് പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു. തന്റെ വീ്ട്ടില്‍ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് പിന്തുണ നല്‍കേണ്ടതിനെക്കുറിച്ചുമൊക്കെ ഭാവന സംസാരിക്കുന്നുണ്ട്.

ഇങ്ങനെ സംഭവിച്ചു എന്ന് എനിക്ക് എന്റെ വീട്ടില്‍ പറയാം, എന്റെ ബ്രദറിന്റെ അടുത്ത് പറയാം. അന്ന് ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് എന്റെ ഫിയാന്‍സിയുടെ അടുത്ത് പറയാം. കാരണം, ഇവര്‍ക്കെന്നെ പറ്റി അറിയാം, അവരോട് എനിക്കിത് പറയാം എന്നൊരു ഉറപ്പ് എനിക്കുണ്ട്. പക്ഷേ സ്വന്തം അമ്മയോടും അച്ഛനോടും പോലും ഒന്നും പറയാന്‍ പറ്റാത്ത എത്രയോ കുട്ടികള്‍ ഇല്ലേ എന്നാണ് ഭാവന ചോദിക്കുന്നത്.

അ വര്‍ എന്ത് ചെയ്യും എന്നാണ് താൻ ആലോചിക്കാറെന്നും താരം പറയുന്നു. ഞാന്‍ തുറന്നു പറഞ്ഞതുകൊണ്ടും കേസുമായി മുന്നോട്ടു പോയതുകൊണ്ടുമാണ് ഇപ്പോള്‍ ഞാന്‍ ബോള്‍ഡ് ആണെന്നൊക്കെ പറയുന്നത്. പക്ഷേ, തുറന്നുപറയണമെന്ന് ആഗ്രഹിക്കുന്ന എന്നാല്‍ പറ്റാത്ത എത്രയോ പേരുണ്ടെന്നും അപ്പോള്‍ അതാണ് നമ്മള്‍ നോക്കേണ്ടതെന്നാണ് ഭാവന വ്യക്തമാക്കുന്നത്.

എനിക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ആയി എന്റെ ഫാമിലി ഉണ്ട്. അതല്ല അവര്‍ പറയുകയാണ് ‘പുറത്തു പറയണ്ട, അത് നിന്റെ വിധി’ എന്ന്. അങ്ങനെയാണെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കൂവെന്ന് ഭാവന പറയുന്നു. അപ്പോള്‍ ഒരു സപ്പോര്‍ട്ട് സിസ്റ്റം എനിക്കുണ്ട് എന്നുള്ളത് വലിയൊരു കാര്യമാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.

ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ് . മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം. ഭാവനയും, അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി. സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top