Connect with us

വിജയ്‌യുടെ പാര്‍ട്ടിയ്‌ക്കെതിരെ ടി.വി.കെ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

News

വിജയ്‌യുടെ പാര്‍ട്ടിയ്‌ക്കെതിരെ ടി.വി.കെ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

വിജയ്‌യുടെ പാര്‍ട്ടിയ്‌ക്കെതിരെ ടി.വി.കെ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. രണ്ട് സിനിമകള്‍ കൂടി കഴിഞ്ഞാല്‍ പൂര്‍ണമായും രാഷ്ട്രീയലേയ്ക്ക് മാത്രമായിരിക്കും ശ്രദ്ധയെനന്ും അദ്ദേഹം അറിയിച്ചിരുന്നു.

ഇപ്പോഴിതാ വിജയ് രൂപവത്കരിച്ച പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവ് വേല്‍മുരുകന്‍ ആവശ്യപ്പെട്ടു. ഇരു പാര്‍ട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകന്റെ പരാതി.

ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകന്‍ പറഞ്ഞു. 2012ലാണ് തമിഴക വാഴ്‌വുരിമൈ കക്ഷി രൂപവത്കരിച്ചത്.

ക്യാമറ ചിഹ്നത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കുമ്പോള്‍ പേര് പ്രശ്‌നമാകുമെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേല്‍മുരുകന്‍ പറഞ്ഞു.

ഇക്കാര്യം ചൂണ്ടികാട്ടി വിജയ്‌യുടെ പാര്‍ട്ടിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ടി വേല്‍മുരുകന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ടി വി കെ എന്നത് തങ്ങളുടെ പാര്‍ട്ടിയായ തമിഴക വാഴ്വൊരുമൈ കക്ഷിക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ പരാതി.

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച പാര്‍ട്ടി അധ്യക്ഷന്‍ ടി വേല്‍മുരുകന്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്.

More in News

Trending

Recent

To Top