Connect with us

മച്ചാനെ ഉള്ളിൽ കയറ്റി ദിൽഷ ആറാടുന്നു … സമൂഹത്തിന്റെ കണ്ണിലെ കരടായി വളർന്ന അവൻ മരുഭൂമിയിൽ വളർന്നു പന്തലിക്കുന്ന വൃക്ഷം പോലെയാണ്, തീയിൽ അല്പം വാടിയെന്നു തോന്നിയാലും പിന്നെയും തല ഉയർത്തിതന്നെ വളരും.. എല്ലാം കൊണ്ടും ഏറ്റവും മികച്ച കളിക്കാരൻ, വിജയി ഈ താരം, പ്രേക്ഷകരുടെ പ്രതീക്ഷ തകർന്നടിയും

TV Shows

മച്ചാനെ ഉള്ളിൽ കയറ്റി ദിൽഷ ആറാടുന്നു … സമൂഹത്തിന്റെ കണ്ണിലെ കരടായി വളർന്ന അവൻ മരുഭൂമിയിൽ വളർന്നു പന്തലിക്കുന്ന വൃക്ഷം പോലെയാണ്, തീയിൽ അല്പം വാടിയെന്നു തോന്നിയാലും പിന്നെയും തല ഉയർത്തിതന്നെ വളരും.. എല്ലാം കൊണ്ടും ഏറ്റവും മികച്ച കളിക്കാരൻ, വിജയി ഈ താരം, പ്രേക്ഷകരുടെ പ്രതീക്ഷ തകർന്നടിയും

മച്ചാനെ ഉള്ളിൽ കയറ്റി ദിൽഷ ആറാടുന്നു … സമൂഹത്തിന്റെ കണ്ണിലെ കരടായി വളർന്ന അവൻ മരുഭൂമിയിൽ വളർന്നു പന്തലിക്കുന്ന വൃക്ഷം പോലെയാണ്, തീയിൽ അല്പം വാടിയെന്നു തോന്നിയാലും പിന്നെയും തല ഉയർത്തിതന്നെ വളരും.. എല്ലാം കൊണ്ടും ഏറ്റവും മികച്ച കളിക്കാരൻ, വിജയി ഈ താരം, പ്രേക്ഷകരുടെ പ്രതീക്ഷ തകർന്നടിയും

ബിഗ് ബോസ്സ് സീസൺ 4 ലെ നിലവിലെ താരങ്ങളെക്കുറിച്ചും അവരുടെ ബിഗ് ബോസ് വീടിനകത്തെ ഭാവിയെക്കുറിച്ചും വിശകലനം ചെയ്യുന്നൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ബിഗ് ബോസ് സീസൺ 4 ൽ ഇതുവരെ മുന്നേറിയവരുടെ വരാനുള്ള ദിനങ്ങൾ ഇനി എങ്ങനെയാകും? നോക്കാം, ഓരോരുത്തരെയും എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പിന്നാലെ ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞു കൊണ്ട് വിശകലനം നടത്തുകയാണ് കുറിപ്പില്‍.

ബ്ലെസ്ലി: ബ്ലെസ്ലി കെട്ടടങ്ങിയപോലെ ആയിമാറി. പ്രതീക്ഷക്ക് വകയില്ലാതെ നിരാശയിലേക്ക് ഊളിയിട്ട അയാളുടെ മത്സരബുദ്ധി എങ്ങോ നഷ്ടമായിരിക്കുന്നു. മെഴുകുതിരി വെളിച്ചത്തിലെ അത്താഴത്തിൽ അവസാനത്തെ ആണിയും അയാളുടെ മസ്തിഷ്കത്തിൽ അടിച്ചുകയറ്റിക്കഴിഞ്ഞു. അവളുടെ ഇഷ്ടപ്രകാരം സഹോദരൻ കളിച്ചാൽ പോരായിരുന്നോ? അത് അന്നേ അവൾ പറഞ്ഞതല്ലേ ബ്ലെസ്ലീ ?

ലക്ഷ്മിപ്രിയ: ലക്ഷ്മിപ്രിയയുടെ ആ നിൽപ്പ്, അതിനു മുമ്പൊരു ഇരുപ്പ് … ഹോ…അതൊരു പത്തര മാറ്റ് പ്രകടനം ആയിരുന്നു. വളരെ നല്ല രീതിയിൽ മുന്നേറി ഫൈനൽ 5 ൽ കയറേണ്ട അവർ ഈയാഴ്ച ദയനീയമായി തകർന്നടിയുന്നോ? അതും ആ പയ്യൻ റിയാസിന്റെ മുമ്പിൽ. ഓർത്തിട്ട് സമാധാനം പോകുന്നു.

ദിൽഷ: മച്ചാനെ ഉള്ളിൽ കയറ്റി ദിൽഷ ആറാടുകയാണ്. ഈ പ്രണയം അയാൾ പോകും മുമ്പേ പറഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു കുട്ടീ… പക്ഷെ ഒരു കാര്യം ഇപ്പോഴേ പറയാം. ഒരു പുതുസൃഷ്ടിയാകാതെ മച്ചാനെ എങ്ങനെ സഹിക്കുമെന്നാ പറയുന്നേ? അത് വളരെ ദുഷ്കരമാകുമെന്നാണ് എന്റെ ഒരു നിഗമനം.
അയാളുടെ എടുത്തുചാട്ടവും അനവസരത്തിലെ പൊട്ടിത്തെറിയും അവസരോചിതമല്ലാത്ത ശരീരഭാഷയും വാക്കുകളിലെ കഠിനതയും അനാവശ്യ പ്രതികരണങ്ങളും ഒക്കെത്തന്നെ കാരണം. സത്യത്തിൽ ദിൽഷക്ക് ഗെയിം കളിക്കാൻ അവസരം കിട്ടിയത് മച്ചാൻ പോയ ശേഷമാണ് എന്നതും ഇവിടെ ഓർക്കേണ്ടതാണ്.

ധന്യ മേരി വർഗീസ്: ധന്യ സോഫ്റ്റ് കോർണർ ഉള്ള സ്ത്രീയാണ്. അവർക്ക് ഇങ്ങനെയൊക്കെയെ പറ്റൂ എന്ന് പ്രേക്ഷകരും മനസ്സിലാക്കിയിട്ടുണ്ടാകും.വ്യക്തിപരമായി പറഞ്ഞാൽ നല്ല പെരുമാറ്റവും മിതമായ ഭാഷയും അവരുടെ മകുടങ്ങൾ ആണ്.
എങ്കിലും ബിഗ് ബോസ് വീട്ടിലെ അഗ്രസീവ് ഗെയിം കളിക്കാൻ അത് പോരല്ലോ ധന്യേ! നോക്കാം ഫൈനലിൽ കടക്കുമോ എന്ന്.

വിനയ് മാധവ്: വിനയ് മാധവ് വന്നിട്ട് കുറെ ദിവസം ആയില്ലേ? എന്തു കാണിച്ചു ഇതു വരെ. വരവ് കണ്ടപ്പോൾ റിയാസിനെ കടത്തി വെട്ടുമെന്നാണ് കരുതിയത്. ആദ്യദിനങ്ങളിൽ ഷെെനിംഗ് ആയിരുന്നു. പോകെ പോകെ ആ ഊർജ്ജം എങ്ങനെയോ നഷ്ടമായി. ഇപ്പോഴോ? തികച്ചും നിരാശാജനകവും.
റോണ്സണ്: ഒറ്റ നോട്ടത്തിൽ ഭയപ്പെടുത്തുന്ന തടിയുണ്ടെന്നേ ഉള്ളൂ ആളൊരു പാവം ആണ്. അല്ലെങ്കിലും മസിൽ വീർക്കുന്തോറും തലയ്ക്കകത്തുള്ളത് തക്ക സമയത്ത് പ്രവർത്തിക്കാതെ വരുമെന്നാണ് പണ്ടേയുള്ള ചൊല്ല്. കണ്ടിട്ടില്ലേ മസിൽ വീർപ്പിച്ച പല ഗുസ്തിക്കാരേയും. എന്തായാലും ആളുകൾക്ക് ഇഷ്ടപ്പെടുന്ന പ്രകൃതം ആയതുകൊണ്ടാകും ഇത്രയും നാൾ പിടിച്ചുനിന്നത്. ഇനിയും എന്താകുമോ എന്തോ?

സൂരജ്: അവിടെയുള്ള എല്ലാവരുടേയും പരിഗണന കിട്ടുന്ന ആളായതുകൊണ്ട് സൂരജിനെപ്പറ്റി പ്രത്യേകിച്ച് എന്തു പറയാനാ? ഫൈനൽ 5 ൽ കടക്കും എന്നാണ് ഇപ്പോഴത്തെ പോക്ക് കണ്ടാൽ തോന്നുക.

റിയാസ്: ഇവിടെ ഈ സീസണിൽ വന്നവരിൽ ഏറ്റവും മികച്ച മത്സരാർത്ഥി റിയാസ്തന്നെ. അവന്റെ നിഷ്കളങ്കമായ ചിരിയും പ്രകടനങ്ങളും വാക്ചാതുര്യവും ഗെയിമുകളിൽ കാണിക്കുന്ന മികവും ആരെയും എയ്തു വീഴ്ത്തുന്ന ഉന്നവും ബുദ്ധിശക്തിയും. അങ്ങനെ എല്ലാം കൊണ്ടും അവൻ തന്നെ ഏറ്റവും മികച്ച കളിക്കാരൻ.

സമൂഹത്തിന്റെ കണ്ണിലെ കരടായി വളർന്ന അവൻ മരുഭൂമിയിൽ വളർന്നു പന്തലിക്കുന്ന വൃക്ഷം പോലെയാണ്. തീയിൽ അല്പം വാടിയെന്നു തോന്നിയാലും പിന്നെയും തല ഉയർത്തിതന്നെ വളരും. അതിനുള്ള ആന്തരികശക്തി അവൻ ഇത്രയും ജീവിതത്തിനിടയിൽ നേടിക്കഴിഞ്ഞു എന്നു കാണുന്നു. ഒന്നു ചോദിക്കട്ടെ, അവനിൽ ഉണ്ടെന്നു സമൂഹം പറയുന്ന സ്ത്രൈണസ്വഭാവം അവൻ അറിഞ്ഞു കൊണ്ടു കാണിക്കുന്നതല്ലല്ലോ. അപ്പോൾ ആ പാവം പയ്യൻ എന്തു പിഴച്ചു?

എന്റെ കണക്കു കൂട്ടലിൽ റിയാസ് ആണ് ബഗ്ഗ്‌ ബോസ് വിജയി ആകാൻ എല്ലാം കൊണ്ടും യോഗ്യൻ… വെെല്‍ഡ് കാർഡ് എന്‍ട്രി ഒരു അയോഗ്യത ആയി വരില്ലെങ്കിൽ, കാത്തിരുന്ന് കാണാം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top