TV Shows
ബിഗ് ബോസ് ഒരു ഇന്റർനാഷണൽ ഷോയാണ്… അതിലെ തീരുമാനങ്ങൾ അവരുടെ തന്നെയാണ്, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും നല്ലൊരു ശീലമായിട്ട് എനിക്ക് തോന്നുന്നില്ല; രജിത് കുമാറിന്റെ ആദ്യ പ്രതികരണം
ബിഗ് ബോസ് ഒരു ഇന്റർനാഷണൽ ഷോയാണ്… അതിലെ തീരുമാനങ്ങൾ അവരുടെ തന്നെയാണ്, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും നല്ലൊരു ശീലമായിട്ട് എനിക്ക് തോന്നുന്നില്ല; രജിത് കുമാറിന്റെ ആദ്യ പ്രതികരണം
ബിഗ് ബോസ്സിലെ മുൻ മത്സരരാതികളായ രജിത് കുമാറും റോബിനേയും ബിഗ് ബോസ്സിലേക്ക് വീണ്ടും കൊണ്ടുവന്നിരുന്നു. വീക്കിലി ടാസ്കിന്റെ ഭാഗമായി ഏതാനും ദിവസത്തേക്കാണ് ഇരുവരെയും ബിബി 5 ലേക്ക് അണിയറ പ്രവർത്തകർ കൊണ്ടുവന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസിനെതിരെ വെല്ലുവിളി ഉയര്‍ത്തിയതോടെ വീണ്ടും റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. അഖില്‍ മാരാരും ജുനൈസും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുകയും മാരാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു റോബിന്‍. അല്ലാതെ ഷോ നടത്താന്‍ താന്‍ അനുവദിക്കില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു.ഇതോടെയാണ് താരത്തെ ഷോയില്‍ നിന്നും പുറത്താക്കിയത്. റോബിന്റെ രണ്ടാം പുറത്താകലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷോയിൽ നിന്ന് തിരിച്ചെത്തിയ റോബിൻ രൂക്ഷ വിമർശനമാണ് ഷോയ്ക്ക് എതിരെ ഉന്നയിച്ചത്.
നിങ്ങള്‍ പുറമെ കാണുന്നതല്ല നടക്കുന്നത്. 24*7 പോലും എഡിറ്റഡാണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഷോയാണ് അവിടെ നടക്കുന്നത്. ബിഗ് ബോസ് മൊത്തത്തില്‍ പറഞ്ഞാല്‍ ഉഡായിപ്പ് ഷോയാണ്. കാണുന്ന ജനങ്ങള്‍ ഇത് മനസിലാക്കിയാല്‍ നന്നായിരിക്കും. നിങ്ങളുടെ ഇമോഷന്‍സിനെ വച്ചാണ് ഇത് കളിക്കുന്നത്. ഞാന്‍ വെറുതെ പറയുന്നതല്ല, നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേ ഉള്ളൂ.
ബിഗ് ബോസ്ിനെ ചോദ്യം ചെയ്തപ്പോള്‍, അനീതിക്കെതിരെ ചോദ്യം ഉയര്‍ത്തിയപ്പോള്‍ എന്നെ പുറത്താക്കി. അതില്‍ ഒരു കാര്യങ്ങളും പുറത്തുവന്നിട്ടില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഈ ഒരു ഷോ വച്ച് അതിലുള്ള ആള്‍ക്കാരെ ഒരിക്കലും ജഡ്ജ് ചെയ്യരുത്. ബിഗ് ബോസ് കാണുന്നവര്‍ക്ക് കാണാം, അത് വച്ച് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കിടന്ന് അടികൂടുന്നത് വെറുതെയാണെന്ന് റോബിന്‍ പറഞ്ഞത്
ഇപ്പോഴിതാ, ഷോയിൽ നിന്നിറങ്ങി ഇരുവരും കൊച്ചിയിൽ എത്തിയിരിക്കുകയാണ്.. എന്നാൽ രജിത് കുമാർ എങ്ങനെയാണു പുറത്തേക്ക് വന്നതെന്ന് വ്യതമല്ല. നാളത്തെ ടെലികാസ്റ്റിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. എന്നാൽ റോബിന്റെ പല പരാമർശങ്ങളും തള്ളി കൊണ്ടായിരുന്നു രജിത് കുമാറിന്റെ പ്രതികരണം.
അഞ്ച് ദിവസത്തേയ്ക്ക് ആണ് ബിഗ് ബോസ് തന്നെ ക്ഷണിച്ചതെന്നും യാതൊരു വിധ സ്ക്രിപ്റ്റും തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും രജിത് കുമാർ പറഞ്ഞു. എപ്പിസോഡുകൾ കണ്ട ശേഷം റോബിൻ വിഷയത്തിൽ പ്രതികരിക്കാമെന്നും രജിത് കുമാർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സീസണിലെ മത്സരാർത്ഥികളെ കുറിച്ചും രജിത് സംസാരിച്ചു.
സീസൺ 5ൽ ഉള്ളത് കിടിലം പിള്ളേരാണെന്നാണ് രജിത് കുമാർ പറയുന്നത്. അവർക്ക് സ്വാർത്ഥതയില്ല. അതുകൊണ്ട് തന്നെ ടാസ്‌കും ഗെയിമും കഴിഞ്ഞാൽ അവർ നല്ല സൗഹൃദത്തിലാണ്. നമ്മുക്ക് വേണ്ടത് അടിയൊക്കെ അല്ലേ. അവരെല്ലാം വിശാലമനസ്കരാണ്. മനസാക്ഷി ഉള്ളവരാണെന്ന് പറയാം. അതാണ് കറക്ട് വാക്ക്. റോബിൻ ഇഷ്യൂ പറയാൻ എനിക്ക് അത് ഒന്നുകൂടി കണ്ട് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. ഞാൻ എന്ത് ചെയ്തു എപ്പോഴാണ് ഔട്ട് ആയത് എന്നതൊക്കെ നാളെ ലൈവിൽ അറിയാൻ കഴിയും. എന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെ ആവണം. അത് കൃത്യമായിട്ട് അറിയില്ല. എന്തായാലും ഞങ്ങൾ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. എന്തായാലും ഞാൻ ഹാപ്പിയാണ്. എന്നോട് മത്സരാർത്ഥികൾ ചെയ്തത് എന്താണെന്ന് ഒക്കെ നാളെ ലൈവിൽ കാണാമെന്ന് രജിത് കുമാർ പറഞ്ഞു.
റേറ്റിങ് കുറഞ്ഞത് കൊണ്ടാണോ നിങ്ങളെ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു രജിതിന്റെ മറുപടി. അതൊക്കെ വെറുതെ തോന്നലാണ്. വൈൽഡ് കാർഡ് ആണെങ്കിൽ പോലും 50 ദിവസത്തിനുള്ളിലെ കൊണ്ടുവരാൻ പാടുള്ളു എന്ന് എന്തെങ്കിലും നിയമമുണ്ടോ. അങ്ങനെ ഒന്നുമില്ല. ബിഗ് ബോസ് ഒരു ഇന്റർനാഷണൽ ഷോയാണ്. അതിലെ തീരുമാനങ്ങൾ അവരുടെ തന്നെയാണ്. അല്ലാതെ നമ്മൾ കരുതണം എന്ന പോലെ അത് പോകില്ല.
റോബിൻ വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുന്നതാണ്. അതിന് മുൻപ് എനിക്ക് ഇന്നത്തെയും നാളത്തേയും ഔട്ട് കാണണം. എന്റെ മുന്നിലാണ് എല്ലാ കാര്യങ്ങളും നടന്നതെന്നും രജിത് കുമാർ പറഞ്ഞു. അതേസമയം, തങ്ങളെ ഗസ്റ്റായിട്ട് വിളിച്ചതാണെങ്കിലും ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നില്ലെന്നും രജിത് വ്യക്തമാക്കി. ഒരു ദിവസം കോൾ വരുന്നു, ഞാൻ ഒരു തുക ചോദിക്കുന്നു. വരുമാനമില്ലാത്തത് കൊണ്ട് വലിയ തുകയാണ് ചോദിച്ചത്. അതോടെ ചീറ്റി പോയെന്ന് ആണ് കരുതിയത്. എന്നാൽ അവർ അത് അംഗീകരിച്ചു എന്നെ വിളിച്ചു. ഞാൻ അതിലേക്ക് കേറുന്നതിന് രണ്ടു മിനിറ്റ് മുൻപാണ് ബിബി ഹോട്ടലിലേക്കാണ് കയറുന്നതെന്ന് പറയുന്നത്. റോബിന്റെ ചില വാദങ്ങളെയും രജിത് തള്ളുന്നുണ്ട്. അഖിലിനെയും സാഗറിനെയും ടാർഗറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് തന്നെ അയച്ചതെന്ന് റോബിൻ പറഞ്ഞിരുന്നു. എന്നാൽ അത് താൻ വിശ്വസിക്കുന്നില്ലെന്ന് രജിത് കുമാർ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും നല്ലൊരു ശീലമായിട്ട് എനിക്ക് തോന്നുന്നില്ലെന്നും രജിത് കുമാർ പറഞ്ഞു. എപ്പിസോഡ് കണ്ട ശേഷം കൃത്യമായി കാര്യങ്ങൾ പറയാമെന്നും രജിത് കുമാർ കൂട്ടിച്ചേർത്തു.
