Connect with us

‘നീ എവിക്ടായി പോകാൻ പാടില്ല… ഇവിടെ തന്നെ വേണം, ഫസ്റ്റ് വിട്ട് തരില്ല, അത് ഞാൻ തന്നെയായിരിക്കും, ഞാൻ പ്രതീക്ഷ ടോപ്പ് ഫൈവിലെ മൂന്ന് ഇവരാണ്; ബ്ലെസ്ലിയോട് ദിൽഷ; വാക്കുകൾ വൈറൽ

TV Shows

‘നീ എവിക്ടായി പോകാൻ പാടില്ല… ഇവിടെ തന്നെ വേണം, ഫസ്റ്റ് വിട്ട് തരില്ല, അത് ഞാൻ തന്നെയായിരിക്കും, ഞാൻ പ്രതീക്ഷ ടോപ്പ് ഫൈവിലെ മൂന്ന് ഇവരാണ്; ബ്ലെസ്ലിയോട് ദിൽഷ; വാക്കുകൾ വൈറൽ

‘നീ എവിക്ടായി പോകാൻ പാടില്ല… ഇവിടെ തന്നെ വേണം, ഫസ്റ്റ് വിട്ട് തരില്ല, അത് ഞാൻ തന്നെയായിരിക്കും, ഞാൻ പ്രതീക്ഷ ടോപ്പ് ഫൈവിലെ മൂന്ന് ഇവരാണ്; ബ്ലെസ്ലിയോട് ദിൽഷ; വാക്കുകൾ വൈറൽ

ബിഗ് ബോസ്സ് ഫൈനലിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ… ഏഴ് പേരിൽ നിന്ന് റോൺസൺ കൂടി പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അതിനിടെ ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

താൻ വിജയിയാകുമെന്നാണ് ​ദിൽഷ ബ്ലെസ്ലിയോട് പറയുന്നത്. ‘നീ എവിക്ടായി പോകാൻ പാടില്ല. ഇവിടെ തന്നെ വേണം.’ ‘ടോപ്പ് ഫൈവിൽ ഉണ്ടാകണം. ഫസ്റ്റ് വിട്ട് തരില്ല. അത് ഞാൻ തന്നെയായിരിക്കും. പക്ഷെ നീ ടോപ്പ് ഫൈവിൽ വേണം. ഞാൻ പ്രതീക്ഷ ടോപ്പ് ഫൈവിലെ മൂന്ന് പേര് ഡോ.റോബിനും നീയും ഞാനുമായിരുന്നു. അതിൽ റോബിൻ ഡോക്ടർ ഇല്ല’ ദിൽഷ പറയുന്നു.

ടിക്കറ്റ് ടു ഫിനാലെ വിജയിച്ച ശേഷം വിജയി താനായിരിക്കുമെന്ന ആത്മവിശ്വാസം ദിൽഷയ്ക്ക് വന്നിട്ടുണ്ട്. അത് ഇടയ്ക്കിടെ ബ്ലെസ്ലിയോട് സംസാരിക്കുമ്പോൾ ദിൽഷ പറയുകയും ചെയ്യുന്നുണ്ട്. റോബിൻ പുറത്താകുന്നത് വരെ ദിൽഷ വലിയ ​ഗെയിമൊന്നും അവിടെ ​കളിച്ചിരുന്നില്ല. ദിൽഷ കണ്ടന്റ് സൃഷ്ടിച്ചിരുന്നത് ബ്ലെസ്ലിക്കും റോബിനും ഒപ്പം നടന്നായിരുന്നു. റോബിൻ മുന്നിൽ നിൽക്കുന്നതിനാൽ ദിൽഷ മത്സരത്തിൽ സജഡീവമായിരുന്നോ എന്ന് പോലും പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. റോബിൻ പോയ ശേഷം മുന്നിലെ തടസം മാറിയത് പോലെ കളത്തിലറങ്ങി ദിൽഷ കളിച്ച് തുടങ്ങി. അമ്പത് ദിവസം പിന്നിട്ട ശേഷമാണ് വീട്ടിൽ ദിൽഷയ്ക്കൊരു മേൽവിലാസമുണ്ടായത്.

ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ദിൽഷയ്ക്കും ബ്ലെസ്ലിക്കുമാണ് ആരാധകർ ഏറെയും. ഇരുവരും ടിക്കറ്റ് ടു ഫിനാലെ കിട്ടിയില്ലെങ്കിലും ഫൈനലിൽ ഉണ്ടാകുമായിരുന്നു. റോബിൻ പോയശേഷമാണ് ദിൽഷയ്ക്ക് പിന്തുണ കൂടിയത്. കാരണം റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. അതിനാൽ തന്നെ റോബിനോടുള്ള ഇഷ്ടം തന്നെ റോബിന്റെ ആരാധകർക്ക് ദിൽഷയോടുമുണ്ട്. റോബിന് നേടാൻ കഴിയാത്ത കപ്പ് ദിൽഷയിലൂടെ നേടുക എന്നതാണ് ആരാധകർ ഉദ്ദേശിക്കുന്നത്. റോബിൻ വീട്ടിലുണ്ടായിരുന്നപ്പോൾ റോബിനും ബ്ലെസ്ലിക്കുമായിരുന്നു പ്രേക്ഷക പിന്തുണ കൂടുതൽ. മാത്രമല്ല വെറുത്ത് വെറുത്ത് അവസാനം റിയാസിനെ ബി​ഗ് ബോസിലെ ഒരു വിഭാ​ഗം പ്രേക്ഷകർ സ്നേഹിച്ച് തുടങ്ങിയിട്ടുണ്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top