Malayalam Breaking News
പ്രണയം സാക്ഷാത്‌കരിച്ചിട്ട് അഞ്ചാം വർഷം ! വിവാഹ വാർഷികത്തിൽ ടോവിനോ ലിഡിയക്ക് നൽകുന്ന സർപ്രൈസ് ?
പ്രണയം സാക്ഷാത്‌കരിച്ചിട്ട് അഞ്ചാം വർഷം ! വിവാഹ വാർഷികത്തിൽ ടോവിനോ ലിഡിയക്ക് നൽകുന്ന സർപ്രൈസ് ?
By
ഒക്ടോബർ 25 നു ടോവിനോ തോമസിന്റെ വിവാഹ വാർഷികമാണ്. നീണ്ട പ്രണയത്തിനൊടുവിലാണ് ടോവിനോ ലിഡിയയെ സ്വന്തമാക്കിയത് . 2014 ലായിരുന്നു ഇവരുടെ വിവാഹം .
എഞ്ചീനിയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സിനിമാമോഹം തലയ്ക്ക് പിടിച്ചതും ജോലി ഉപേക്ഷിച്ചതും. ആ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു ലിഡിയ നല്‍കിയത്. ജോലിയില്ലാത്ത തന്നെ സഹോദരനായിരുന്നു ആ സമയത്ത് സഹായിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ടൊവിനോയ്ക്കും ലിഡിയയ്ക്കും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഭാര്യയും കുട്ടിയും ടൊവിനോയുടെ കൂടെ ലൊക്കേഷനിലും ഉണ്ടാവാറുണ്ട്. പോവുന്നിടത്തെല്ലാം അവരേയും കൂടി കൊണ്ടുപോവാനായി തീരുമാനിക്കുകയായിരുന്നു. ഭാര്യയേയും മകളേയും മിസ്സ് ചെയ്യാന്‍ പറ്റുന്നില്ല. സെറ്റിലേക്ക് വരുന്നതിനെക്കുറിച്ച് ലിഡിയയോട് പറഞ്ഞപ്പോള്‍ താന്‍ അവിടെ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. ടാക്‌സിയും ഊബറുമൊക്കെയുണ്ടെന്നും യാത്രയൊക്കെ പോവാമെന്നും പറഞ്ഞിരുന്നു. അവള്‍ക്കും യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. താന്‍ ഷൂട്ടിലായിരിക്കുമ്ബോള്‍ അവര്‍ സൂവിലും മറ്റുമൊക്കെ കറങ്ങാന്‍ പോവും. ഫ്രീയാവുമ്ബോള്‍ താനും ചേരും. ലൂസിഫറിലും എന്റെ ഉമ്മാന്റെ പേരിലും വൈറസ് ഷൂട്ടിലും ലൂക്കയിലുമൊക്കെ അവരൊപ്പമുണ്ടായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.
tovino thomas and lydia fifth anniversary
