Connect with us

എല്ലാ വിധത്തിലും അടയാളപ്പെടുത്താൻ പോകുന്നൊരു മഹാ സംഭവമാണ് ദി സൗണ്ട് സ്റ്റോറി; സുനിൽ സുഖദ

Malayalam Breaking News

എല്ലാ വിധത്തിലും അടയാളപ്പെടുത്താൻ പോകുന്നൊരു മഹാ സംഭവമാണ് ദി സൗണ്ട് സ്റ്റോറി; സുനിൽ സുഖദ

എല്ലാ വിധത്തിലും അടയാളപ്പെടുത്താൻ പോകുന്നൊരു മഹാ സംഭവമാണ് ദി സൗണ്ട് സ്റ്റോറി; സുനിൽ സുഖദ

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തൃശൂർ പൂരം ലൈവ് ആയി റെക്കോർഡ് ചെയ്താണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രത്തിന്റെ കാതൽ. എല്ലാ വിധത്തിലും അടയാളപ്പെടുത്താൻ പോകുന്നൊരു മഹാ സംഭവമാണ് ദി സൗണ്ട് സ്റ്റോറിയെന്ന് തൃശൂർ കാരനും മലയാള സിനിമയുടെ അതുല്യ കലാകാരനുമായ സുനിൽ സുഖദ പറഞ്ഞു. ദി സൗണ്ട് സ്റ്റോറിയിൽ അദ്ദേഹവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ സുനിൽ സുഖദ മെട്രോമാറ്റിനിയോട് പങ്കുവച്ചു.

ദി സൗണ്ട് സ്റ്റോറി സിനിമയെപ്പറ്റി എന്താണ് പറയാനുള്ളത് ?

ലോകത്തിലെ ഏറ്റവും വലിയ ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളിലൊന്നാണ് ത്രിശൂർ പൂരം. കല, മനുഷ്യപ്രയത്നം, ഭക്തി, സ്നേഹം, പരസ്പര വിശ്വാസം, എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ ആസൂത്രണവും സംയോജനവും കൊണ്ട് മാത്രം സാധ്യമാകുന്നൊരു അത്ഭുതം. ഈ പ്രതിഭാസത്തെ സിനിമയാക്കുക എന്ന ദൗത്യമാണ് നിർമാതാവ് രാജീവ് പനയ്ക്കലും സംവിധായകൻ പ്രസാദ് പ്രഭാകറും നിർവഹിക്കുന്നത്. റസൂൽ പൂക്കുട്ടിയെപ്പോലെ ലോകോത്തര നിലവാരമുള്ള ഒരു കലാകാരൻ കൂടി ഇവരോട് ചേരുമ്പോൾ ഈ സംരഭത്തിന് പുതിയ മാനങ്ങൾ കൈവരുന്നു.

സിനിമയിൽ സുനിൽ സുഖദയുടെ കഥാപാത്രം എന്താണ് ?

രസികനായൊരു കഥാപാത്രത്തെയാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടി വളരെ സ്നേഹത്തോടെ പൊടിയൻ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ഒരു സുഹൃത്തായിട്ടാണ് ഞാൻ എത്തുന്നത്. അതുപോലെ സിനിമയിൽ ജോയ് മാത്യു ചെയ്യുന്ന കഥാപാത്രത്തെയും റസൂലിനെയും യോജിപ്പിക്കുന്ന ഘടകവും ഞാനാണ്. രസകരമാരായ ഒരുപാട് സംഭാഷങ്ങൾ ഞങ്ങൾക്കിടയിൽ നടക്കുന്നുണ്ട്.

ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയാണ് ദി സൗണ്ട് സ്റ്റോറി,എങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമായത് ?

സംവിധായകൻ വിളിക്കുകയായിരുന്നു. തൃശൂർക്കാരനെന്ന നിലയ്ക്ക് തൃശൂർ പൂരത്തെപ്പറ്റി ഇത്ര വലിയ,ആഴത്തിലുള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്. എന്ത് കാരണവശാലും ഈ സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ് എന്ന് ഉറപ്പിച്ച് പറയുകയായിരുന്നു.

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുമായുള്ള അനുഭവവത്തെക്കുറിച്ച് ?

വളരെ സിമ്പിൾ ആയ ഡൌൺ ടു എർത്ത് എന്ന് പറയാവുന്ന ഒരു മനുഷ്യൻ.അദ്ദേഹത്തിന്റെ മേഖലയിൽ വളരെ ഉന്നത പദവി അലങ്കരിക്കുന്ന ഒരാളാണെങ്കിലും വളരെ പെട്ടന്ന് നമ്മളോടടുക്കുകയും വളരെ സ്നേഹത്തോടെ നമ്മളോട് പെരുമാറുകയും പെട്ടന്ന് സുഹൃത്തായി മാറുകയും ചെയ്യുന്ന വളരെ ലാളിത്യമുള്ള ഒരു കലാകാരനാണ് റസൂൽ പൂക്കുട്ടി. അദ്ദേഹത്തെ മുൻപ് പലപ്പോഴും വേദികളിലും മറ്റും വച്ച് കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ സാധിച്ചപ്പോഴാണ് എത്ര നല്ലൊരു കലാകാരനാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.

മറ്റ് സിനിമകളിൽ നിന്ന് ദി സൗണ്ട് സ്റ്റോറി വ്യത്യസ്തമാകുന്നത് എങ്ങനെയാണ് ?

പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്ന അനുഭവമാണ് തൃശൂർ പൂരം. ഇതിനെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ രംഗത്തുള്ള അറിവ് ഉപയോഗിച്ച് പ്രേക്ഷകർക്ക് സംവദിക്കാനുള്ളൊരു കഠിന ശ്രമമാണ് ദി സൗണ്ട് സ്റ്റോറി. എല്ലാ വിധത്തിലും അടയാളപ്പെടുത്താൻ പോകുന്നൊരു മഹാ സംഭവമാണ് ദി സൗണ്ട് സ്റ്റോറി.

interview with sunil sukhada

More in Malayalam Breaking News

Trending

Recent

To Top