Connect with us

മോഹന്‍ലാലിന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് ടൊവിനോ തൊമസ്

Malayalam

മോഹന്‍ലാലിന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് ടൊവിനോ തൊമസ്

മോഹന്‍ലാലിന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് ടൊവിനോ തൊമസ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്.

മലയാളത്തില്‍ 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനായി വൈശാഖ് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രം 2016 ലായിരുന്നു റിലീസായത്. ബോളിവുഡും തമിഴുമെല്ലാം 100 കോടി കിലുക്കം ആഘോഷമാക്കുമ്പോഴായിരുന്നു മലയാള സിനിമയ്ക്ക് ആവേശം തീര്‍ത്ത് പുലിമുരുകന്‍ ബോക്‌സോഫീസില്‍ തരംഗം തീര്‍ത്തത്.

പുലിമുരുകന്‍ 89.40 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം നേടിയത്. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആകെ നേടിയത് 20.86 കോടി രൂപയായിരുന്നു. കേരളത്തിന് പുറത്ത് ഒരു മലയാള സിനിമ നേടിയ ഉയര്‍ന്ന വാണിജ്യ വിജയം കൂടിയായിരുന്നു പുലിമുരുകന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി മോഹന്‍ലാലും പുലിമുരുകനും സ്വന്തമാക്കിയ ഈ നേട്ടം തര്‍ക്കാന്‍ മലയാളത്തിലെ ഒരു സിനിമയ്ക്കും സാധിച്ചിരുന്നില്ല.

എന്നാല്‍ ടൊവീനോയെ നായകനാക്കി എത്തിയ ജൂഡ് ആന്റണി ചിത്രം ‘2018’ മോഹന്‍ലാലിന്റെ ആ റെക്കോഡ് തകര്‍ത്തു. മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്. പത്ത് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ചിത്രം, 17 ദിവസങ്ങള്‍ കൊണ്ടായിരുന്നു പുലിമുരുകന്റെ റെക്കോര്‍ഡ് കളക്ഷന്‍ മറികടന്നത്. കേരളത്തിന് പുറമെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും വലിയ പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ജൂഡ് ആന്റണി ചിത്രം ‘2018’ ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീവിവാസന്‍, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിയരയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

അതേസമയം കേരളത്തില്‍ നിന്നുള്ള ബോക്‌സോഫീസ് നേട്ടത്തില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് പ്രഭാസ് ചിത്രം ബാഹുബലി 2 ആണ് 74.50 കോടി രൂപയായിരുന്നു കേരളത്തില്‍ നിന്ന് മാത്രമായി ചിത്രം നേടിയത്. യാഷിന്റെ കെജിഎഫ് 2 68.50 കോടി, പൃഥ്വിരാജ്‌മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 66.10 കോടി, ആറാമതുള്ള വിജയിയുടെ ലിയോ 60.5 കോടി, രജനീകാന്തിന്റെ ജയിലര്‍ 57.70 ,ആര്‍ഡിഎക്‌സ് 52.50 കോടി ,മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം 47.10 കോടി ,മോഹന്‍ലാല്‍ ചിത്രം ദൃശ്യം 50 കോടി എന്നിങ്ങനേയും സ്വന്തമാക്കി.

അതേസമയം, നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി പുറത്തെത്തിയത്. ജീത്തു ജോസഫ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം ലാലേട്ടന്റെ അഭിനയമികവുള്ള കഥാപാത്രത്തെ കാണാന്‍ കഴിഞ്ഞു, ലാലേട്ടന്‍ തിരിച്ചെത്തി എന്നെല്ലാമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘എലോണിന്’ ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

അടുത്തിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ നാലരപതിറ്റാണ്ടായി സിനിമയുടെ ഭാഗമാണെന്നും തന്റെ ജീവിതത്തിലേക്ക് സിനിമയെത്തുകയായിരുന്നുവെന്നും താന്‍ അതിനുവേണ്ടി അലഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 43 വര്‍ഷങ്ങളായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ചാണ് താന്‍ ജീവിച്ചതെന്നും തന്റേതായ ഒരു സമയം തനിക്കുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരു ജീവിതമുണ്ടായിരുന്നില്ലെന്നും ഈ തിരക്കിട്ട ഓട്ടത്തിനിടയില്‍ തനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നല്ല യാത്രകളും കുടുംബ നിമിഷങ്ങളുമെല്ലാം നഷ്ടമായെന്നും ഇനി തനിക്ക് വേണ്ടി കുറച്ച് ജീവിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകുമെന്നും തന്റെ അനുഭവങ്ങളാണ് തന്നെ മാതാ അമൃതാനന്ദമയിലേക്ക് അടുപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top