Connect with us

10ാം ക്ലാസിലെ ആദ്യ ദിനം തന്നെ ക്ലാസില്‍ നിന്നും ഇറക്കി വിട്ട മാഷിന്റെ ചെവിയില്‍ ഉഗ്രന്‍ തെറി വിളിച്ച് കൂളായി ഇറങ്ങിപ്പോയ തിലകന്റെ 10ാം ക്ലാസ് പ്രതികാര കഥ….

Malayalam Breaking News

10ാം ക്ലാസിലെ ആദ്യ ദിനം തന്നെ ക്ലാസില്‍ നിന്നും ഇറക്കി വിട്ട മാഷിന്റെ ചെവിയില്‍ ഉഗ്രന്‍ തെറി വിളിച്ച് കൂളായി ഇറങ്ങിപ്പോയ തിലകന്റെ 10ാം ക്ലാസ് പ്രതികാര കഥ….

10ാം ക്ലാസിലെ ആദ്യ ദിനം തന്നെ ക്ലാസില്‍ നിന്നും ഇറക്കി വിട്ട മാഷിന്റെ ചെവിയില്‍ ഉഗ്രന്‍ തെറി വിളിച്ച് കൂളായി ഇറങ്ങിപ്പോയ തിലകന്റെ 10ാം ക്ലാസ് പ്രതികാര കഥ….

10ാം ക്ലാസിലെ ആദ്യ ദിനം തന്നെ ക്ലാസില്‍ നിന്നും ഇറക്കി വിട്ട മാഷിന്റെ ചെവിയില്‍ ഉഗ്രന്‍ തെറി വിളിച്ച് കൂളായി ഇറങ്ങിപ്പോയ തിലകന്റെ 10ാം ക്ലാസ് പ്രതികാര കഥ….

ആരുടെയും മുന്നില്‍ കൂസാത്ത പ്രകൃതമായിരുന്നു അഭിനയകുലപതി തിലകന്റേത്. ഇത് കുട്ടിക്കാലം മുതല്‍ക്കേയുള്ള അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. തിലകന്‍ 10ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇതിന് ആസ്പദമായൊരു സംഭവം നടന്നിരുന്നു. 10ാം ക്ലാസിലെ ആദ്യ ദിനം മലായളം മുന്‍ഷി തിലകനോട് തിലകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. മാഷിന്റെ ചോദ്യത്തിന് ‘പൊട്ടുള്ളവന്‍’ എന്നായിരുന്നു തിലകന്‍ പറഞ്ഞത്. അന്നേരം മാഷ് തിലകം പൊട്ട്, തിലകന്‍ പൊട്ടന്‍ എന്ന് പറഞ്ഞു.. അപ്പോള്‍ സാറേ സാറിനോട് അങ്ങോട്ടൊരു കാര്യം ചോദിക്കട്ടെ എന്നായി തിലകന്‍. “ദശരഥം എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം…?” “10 രഥം.” “അപ്പോള്‍ ദശരഥനോ…..?” “10 രഥമുള്ളവന്‍..” “അപ്പോള്‍ തിലകന്‍ പൊട്ടുള്ളവനല്ലേ…?” ഉടനെ മാഷ് ‘അല്ല പൊട്ടനാ”. ഇതുകേട്ട് തിലകന്‍ മാഷിനോട് പറഞ്ഞത് “ഇപ്പോ സാറൊരു കാര്യം മനസ്സിലാക്കിക്കോ… സാര്‍ നമ്മളെ പഠിപ്പിക്കാന്‍ അര്‍ഹനല്ല..”


10ാം ക്ലാസിലേയ്ക്ക് കയറിയ ആദ്യ ദിനം തന്നെയായിരുന്നു ഈ സംഭവം. ഉടന്‍ തന്നെ തിലകനോട് അദ്ധ്യാപകന്‍ ഇറങ്ങി വരാന്‍ പറഞ്ഞു.. അദ്ദേഹം ഇറങ്ങി പകുതിയായപ്പോള്‍ പുസ്തകം കൂടി കയ്യിലെടുത്തോളു എന്ന് മാഷ് ആഞ്ജാപിച്ചു. അതെന്തിനാ എന്ന് തിലകന്‍ ചോദിച്ചപ്പോള്‍ ക്ലാസില്‍ നിന്നും പുറത്തു പോകാന്‍ എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. അതിന് മുഴുവന്‍ പുസ്തകവും എടുക്കേണ്ടല്ലോ… മലയാള പുസ്തകം മാത്രം എടുത്താല്‍ പോരെയെന്ന തിലകന്റെ ചോദ്യം കേട്ട് മാഷിന് വഴിമുട്ടി.. അപ്പോള്‍ ഇയാള്‍ പുറത്തുപോകണം എന്നായി… ശേഷം വരാന്തയില്‍ നിന്നും ക്ലാസ് അറ്റന്റ് ചെയ്ത തിലകനെ ഹെഡ്മാസ്റ്റര്‍ പിടികൂടി. മാപ്പ് പറഞ്ഞ് അകത്ത് കയറെടാ എന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ഇതിന് തിലകന്‍ ഉപമിച്ചത് താരസംഘടനായ അമ്മ തന്നെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ശ്രമിച്ച സംഭവമായിരുന്നു. ഹെഡ്മാസ്റ്ററുടെ മുന്നിലും തിലകന്റെ ദാര്‍ഷ്ട്യം മുട്ടുമടക്കിയില്ല. മാപ്പ് പറയാന്‍ താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തന്റെ നിലപാടില്‍ ഉറച്ച് നിന്ന തിലകനെ ആ വര്‍ഷം 10ാം ക്ലാസില്‍ മലയാളം ക്ലാസില്‍ കയറ്റാന്‍ സമ്മതിച്ചില്ല.

ഇതൊന്നും തിലകനെ തളര്‍ത്തിയില്ല. മലയാളം ക്ലാസില്‍ കയറ്റാന്‍ അനുവാദിക്കത്തതിനെ തുടര്‍ന്ന് തിലകന്‍ നേരെ പോയത് വിദ്യാര്‍ത്ഥി മന്ദിരത്തിലേയ്ക്കായിരുന്നു. എല്ലാ ദിവസവും മലയാളം പീരീഡില്‍ വിദ്യാര്‍ത്ഥി മന്ദിരത്തില്‍ പോയിരുന്ന് മലയാളം ഗെയ്ഡ് വായിച്ച് പഠിക്കുകയായിരുന്നു പതിവ്. ഒടുവില്‍ 10ാം ക്ലാസ് അവസാന പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് വന്നപ്പോള്‍ തിലകന് മലയാളത്തിന് 100ല്‍ 86 മാര്‍ക്കായിരുന്നു. അക്കാലത്ത് മലയാളത്തിന് ഒരിക്കലും അത്രയും മാര്‍ക്ക് കിട്ടില്ലായിരുന്നു.. കോളേജില്‍ ചേരാനായി സര്‍ട്ടിഫിക്കറ്റ് ബുക്ക് വാങ്ങി പുറത്തേയ്ക്കിറങ്ങിയ തിലകന്‍ മെയിന്‍ ഗേറ്റില്‍ കൂടി മലയാളം മുന്‍ഷി കയറി വരുന്നത് കണ്ടു. തിലകനെ കണ്ടതും മാഷ് തിലകനോട് “ജയിച്ചോടാ” എന്ന് ചോദിച്ചു. “ജയിച്ചു സാറെ…ഫസ്റ്റ് ചാന്‍സില്‍ ജയിച്ചു” അപ്പോള്‍ എത്ര മാര്‍ക്കുണ്ടെന്ന് ചോദിച്ചപ്പോള്‍ “നല്ല മാര്‍ക്കുണ്ട്.. 89 മാര്‍ക്കുണ്ട് സാറെ… സാറിനിനി രാജി വെച്ച് പോയ്ക്കൂടെ.. സാറിന്റെ ആവശ്യം ഇനി ഈ സ്‌കൂളിനില്ല.” ഈ ഡയലോഗും പറഞ്ഞ് ചെവിയിലൊരു ഉഗ്രന്‍ തെറിയും പറഞ്ഞ് തിലകന്‍ അവിടിന്ന് ഇറങ്ങിപ്പോയി. മാഷിനെ തെറി പറഞ്ഞപ്പോള്‍ തിലകന് ഭയങ്കരമായൊരു സുഖമായിരുന്നു. കാരണം ഇത് തങ്ങളെ കൊണ്ട് അവര്‍ ചെയ്യിച്ചതല്ലേയെന്നും അയാള്‍ തന്നെ ഇറക്കിവിട്ടില്ലായിരുന്നെങ്കില്‍ താനത് പറയുമായിരുന്നോ എന്നാണ് തിലകന്‍ ചോദിച്ചത്.. “അപ്പോള്‍ കുറ്റവാളി മാഷാണ്…ഞാനല്ല.. അങ്ങനെയാണ് ഓരോ കുറ്റങ്ങളും”.

Thilakan 10th standard story

More in Malayalam Breaking News

Trending

Recent

To Top