Malayalam Breaking News
വിശ്വരൂപം 2 ടെറര്‍ ടൈറ്റില്‍ സോംഗ് പുറത്ത്
വിശ്വരൂപം 2 ടെറര്‍ ടൈറ്റില്‍ സോംഗ് പുറത്ത്
വിശ്വരൂപം 2 ടെറര്‍ ടൈറ്റില്‍ സോംഗ് പുറത്ത്
ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം 2 വിന്റെ ടെറര്‍ ടൈറ്റില്‍ സോംഗ് പുറത്ത്. 1.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗംഭീര ടൈറ്റില്‍ സോംഗാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദിയിലുള്ള ടൈറ്റില്‍ സോംഗാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ഈ ത്രില്ലര്‍ സ്വീക്വല്‍സ് ആഗസ്റ്റ് 10നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രം യുഎസ്സില്‍ വമ്പന്‍ റിലീസിനൊരുങ്ങുന്നുണ്ട്. മാഗ്‌നം മൂവീസ് ഇറക്കിയ വാര്‍ത്താസമ്മേളത്തിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആഗസ്റ്റ് ഒമ്പതിന് യുഎസ്സിലെ നിരവധി തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടത്താനാണ് തീരുമാനം.
ന്യാബഗം വരുഗിരദാ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനവും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. 3.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. വൈരമുത്തുവിന്റെ വരികള്‍ക്ക് ഗിബ്രാന്റെ സംഗീതത്തില്‍ അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ മാസ് ട്രെയിലറും പുറത്തിറങ്ങിയിരുന്നു.
കമല ഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗംഭീര ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ശ്രുതി ഹസനും തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആറും ഹിന്ദി ട്രെയിലര്‍ അമീര്‍ ഖാനുമാണ് ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. ഇന്ത്യാ ഗേറ്റ് പശ്ചാത്തലത്തില്‍ പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്ത് മുഖത്ത് പരിക്കകളുമായി നില്‍ക്കുന്ന കമല്‍ ഹാസനായിരുന്നു ആദ്യ പോസ്റ്ററില്‍.
ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ജയ്ദീപ് അഹ്ലവത്, നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ ഹസന്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല്‍ ഫിലിംസാണ് നിര്‍മ്മാണം.
Kamal Hassan Vishwaroopam 2 hindi title song