Actor
26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്… ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു; സുരേഷ് ഗോപി
26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്… ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു; സുരേഷ് ഗോപി
പ്രത്യേകതളില്ലാത്ത ഓണമാണ് ഇത്തവണത്തേതെന്നും തങ്ങളുടെ ഓണം മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണെന്നും സുരേഷ് ഗോപി. തിരുവോണ ദിനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹവുമായി ബന്ധപ്പെട്ട വീട് പണികൾ ഇപ്പോൾ നടക്കുകയാണ്. 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു. ഇന്നലെയാണ് ഞങ്ങൾ മുംബൈയിൽ നിന്നും വന്നതേ ഒളളൂ.’’– സുരേഷ് ഗോപി പറഞ്ഞു. കൂടാതെ, സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാൻ ബുദ്ധിമുട്ടാണ്. പണ്ടത്തെ സിനിമകളിലെ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചാക്കോച്ചി ചിലപ്പോൾ വേറൊരു സിനിമയായി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രണ്ടാം ഭാഗമായി സിനിമകള്‍ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. കമ്മിഷണർ ചെയ്തപ്പോഴും അതിൽ പല താരങ്ങളും ഇന്നില്ലായിരുന്നു. ‘പത്രം’ സിനിമയുടെ രണ്ടാം ഭാഗം ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. അത് പരിഗണയിലുണ്ട്.’’–സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ജനുവരിയിൽ നടക്കു. ശ്രേയസ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം ജൂലൈ മാസത്തിൽ കഴിഞ്ഞു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും വിവാഹ റിസപ്ഷൻ നടക്കുക.ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.
പൊതുവെ താരങ്ങളുടെ മക്കളുടെ വിവാഹം, വിവാഹനിശ്ചയം എന്നിവയൊക്കെ അത്യാഢംബരത്തോടെയാണ് നടത്താറുള്ളത്. എന്നാൽ ഭാഗ്യ സുരേഷിന്റേത് വളരെ ലളിതമായി യാതൊരു ആർഭാടങ്ങളും ഇല്ലാതെയാണ് നടത്തിയത്. അതുകൊണ്ട് തന്നെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരുന്നു. സുരേഷ് ഗോപിയും മക്കളും ഭാര്യ രാധികയും വരന്റെ കുടുംബാംഗങ്ങളും സുരേഷ് ഗോപിയുടെ കുടുംബത്തിലെ അടുത്ത ചില ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കേരള സാരി ആയിരുന്നു ഭാഗ്യയുടെ വേഷം. ഒരു നെക്ലേസ് അല്ലാതെ മറ്റ് ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മേക്കപ്പും ചെയ്തിരുന്നില്ല. കുറച്ച് മുല്ലപ്പൂവ് മാത്രം തലയിൽ ചൂടിയിരുന്നു. വരനും വെളുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് ചടങ്ങിനെത്തിയത്. വിശ്വാസപ്രകാരവും ആചാരപ്രകാരവുമുള്ള ലളിതമായ ചടങ്ങുകൾ മാത്രമാണ് നടന്നത്.