Connect with us

ബിസ്മി ചൊല്ലാന്‍ അറിയാം, പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ് ഞാന്‍; സുരേഷ് ഗോപി

News

ബിസ്മി ചൊല്ലാന്‍ അറിയാം, പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ് ഞാന്‍; സുരേഷ് ഗോപി

ബിസ്മി ചൊല്ലാന്‍ അറിയാം, പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ് ഞാന്‍; സുരേഷ് ഗോപി

പള്ളിയില്‍ നിന്ന് സുരേഷ് ഗോപി നോമ്പുതുറ സമയത്ത് കഞ്ഞികുടിച്ച രീതിയെ അഭിനയമെന്ന് പറഞ്ഞ് പരിഹസിച്ച മന്ത്രി കെബി ഗണേഷ് കുമാറിന് പരോക്ഷ മറുപടിയുമായി നടനും തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ബിസ്മി ചൊല്ലാന്‍ അറിയാമെന്നും പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ നടന്ന യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. ’77, 78 കാലഘട്ടം മുതല്‍ നോമ്പ് നോക്കുന്നയാളാണു ഞാന്‍. ബിസ്മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാല്‍ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല ഞാന്‍. അതിന്റെ മുഴുവന്‍ ടെക്സ്റ്റ് പറഞ്ഞെ ഞാന്‍ അവസാനിപ്പിക്കൂ.

പടച്ചോന്‍ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തില്‍ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനില്‍ നിന്നും ഞാനത് കണ്ടുപഠിച്ചിട്ടുണ്ട്. എന്റെ മക്കള്‍ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെ പാരമ്പര്യം ഉണ്ട്. അതൊക്കെ മ്ലേച്ഛകരമായ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. അതിനോട് പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിലൊക്കെ ഇതൊക്കെ കേള്‍ക്കണോ’, സുരേഷ് ഗോപി ചോദിച്ചു.

സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. ഭയങ്കരമായ അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്!കരിക്കുമോ എന്നു പേടിച്ചു. നോമ്പ് കഞ്ഞി ജീവിതത്തില്‍ ആദ്യമായി കാണുന്നതു പോലെ തള്ളവിരലിട്ടു നക്കി തിന്നുണ്ടായിരുന്നു.

നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാല്‍ കിട്ടില്ലേ. പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ടു വൈകിട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.

മാതാവിന് കിരീടം കൊടുത്തത് സംബന്ധിച്ച വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.’ മാതാവിന് കിരീടം കൊടുത്തത് എന്റെ ത്രാണിക്ക് അനുസരിച്ചാണ്. കൊടിമരം എങ്ങനെയാണ് നിര്‍മ്മിക്കുന്നത്? അതുപോലെ തന്നെയാണ് കിരീടം നിര്‍മ്മിച്ചത്. ഇതിനൊക്കെ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കാന്‍ എന്ത് സ്‌കോപ്പാണുള്ളത്. ഞാന്‍ എംപി ഫണ്ടില്‍ നിന്ന് പണമെടുത്തല്ല അത് ചെയ്തത്’,സുരേഷ് ഗോപി പറഞ്ഞു.

More in News

Trending

Recent

To Top