Connect with us

കേരളത്തിന് വീണ്ടും കൈത്താങ്ങായി സണ്ണി ലിയോണ്‍! ഇത്തവണ സംഭാവന നല്‍കിയത് ഭക്ഷ്യവസ്തുക്കള്‍; “വലിയ ഒരു സംരംഭത്തിലെ ചെറിയൊരു ഭാഗം മാത്രം.. കേരളത്തെ ഇനിയും സഹായിക്കണം”

Malayalam Breaking News

കേരളത്തിന് വീണ്ടും കൈത്താങ്ങായി ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. പ്രളയം നാശം വിതച്ച കേരളത്തിന് സണ്ണി അഞ്ച് കോടി രൂപ നല്‍കിയെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നല്‍കിയ തുകയെ കുറിച്ച് വെളിപ്പെടുത്താന്‍ സണ്ണി തയ്യാറായിരുന്നില്ല. ഓഗസ്റ്റ് 17ാം തീയതി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുവന്ന ദുരിതാശ്വാസ കാംപയിന്റെ അറിയിപ്പ് നേരത്തെ തന്നെ സണ്ണി റീട്വീറ്റ് ചെയ്ത് കേരളത്തോടുള്ള തന്റെ പ്രതിബദ്ധതി അറിയിച്ചിരുന്നു.

ഇപ്പോഴിതാ കേരളത്തിന് കൂടുതല്‍ സഹായവുമായി സണ്ണി എത്തിയിരിക്കുകയാണ്. സണ്ണിയ്‌ക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമുണ്ട്. ഇരുവരും ചേര്‍ന്ന് കേരളത്തിലേക്ക് അരിയും പരിപ്പുമാണ് കൊടുത്തയക്കുന്നത്. 1200 കിലോ അരിയും പരിപ്പുമാണ് സണ്ണി കേരളത്തിലേക്ക് കയറ്റി അയച്ചത്. ഭക്ഷ്യവസ്തുക്കള്‍ കൊടുത്തയക്കുന്നതിന്റെ ചിത്രം സണ്ണി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

“കുറച്ചു പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കറിയാം ഇത് വളരെ ചെറുതാണെന്ന്. കേരളത്തിന് ഇനിയും സഹായം നല്‍കാനാണ് ആഗ്രഹിക്കുന്നത്. വലിയ ഒരു സംരംഭത്തിലെ ചെറിയൊരു ഭാഗം മാത്രമാണിത്. കേരളത്തിനെ സഹായിക്കാനായി ജുഹുവില്‍ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി. നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.” – ഇപ്രകാരമായിരുന്നു സണ്ണി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

Sunny Leone donates food materials to Kerala flood

More in Malayalam Breaking News

Trending

Recent

To Top