Connect with us

ഈ പ്രളയത്തിന് കാരണം പശുക്കളെ കൊല്ലുന്നത് കൊണ്ട്; പണി കൊടുത്ത് കേരള സൈബര്‍ വാരിയേഴ്‌സ്! ഹിന്ദുമഹാസഭയുടെ ഹോം പേജില്‍ ഇപ്പോള്‍ ബീഫ് കറി റെസിപി….ഒപ്പം ഒരു സന്ദേശവും…

Malayalam Breaking News

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനവും പശുക്കളെ കൊല്ലുന്നത് കൊണ്ടുമാണെന്ന് സംഘപരിവാര്‍ വിദ്വേഷ പ്രചരണം വ്യാപകമായി നടന്നിരുന്നു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടു ഹിന്ദുമഹാസഭ നേതാവ് ചക്രപാണി നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്. ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്നിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നുവെന്നും ചക്രപാണി പറഞ്ഞിരുന്നു.

തുടര്‍ന്ന് ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി ആഹ്വാനം ചെയ്തിരുന്നു. മനപൂര്‍വം പശുവിന്റെ മാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചക്രപാണിയുടെ ഈ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് പ്രളയത്തിന് കാരണമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറും ആര്‍എസ്എസ് ചിന്തകനുമായ ഗുരുമൂര്‍ത്തിയും പരാമര്‍ശിച്ചിരുന്നു. ഗുരുമൂര്‍ത്തിയുടെ ഈ പരാമര്‍ശവും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

തുടര്‍ന്ന് ഹിന്ദുമഹാസഭയ്ക്ക് പണി കൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്‌സ് രംഗത്തെത്തി. കേരളാ സൈബര്‍ വാരിയേഴ്‌സ് ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇപ്പോള്‍
ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് തുറന്നാല്‍ നാടന്‍ കേരളാ ബീഫ് കറി ഉണ്ടാക്കുന്ന വിധം കാണാം. കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ഹിന്ദുമഹാസഭയുടെ www.abhm.org.in എന്ന വെബ്‌സൈറ്റ് ആണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തത്. നാടന്‍ കേരളാ ബീഫ് കറി ഉണ്ടാക്കുന്ന വിധവും ഒപ്പം ഒരു സന്ദേശവും ചേര്‍ത്ത് വെബ്‌സൈറ്റ് എഡിറ്റ് ചെയ്തിട്ടുമുണ്ട്. ബീഫ് തീറ്റക്കാരെ രക്ഷിക്കുന്നത് പാപമാണ്. മൃഗങ്ങളെ കൊല്ലാത്തവരെ സഹായിക്കേണ്ടാതാണ്. ചക്രപാണി സൈക്കോ, ഞങ്ങള്‍ വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ബഹുമാനിക്കുന്നത്, ഭക്ഷണ ശീലത്തിന്റെ പേരിലല്ല. ഇപ്രകാരവും കേരളാ സൈബര്‍ വാരിയേഴ്‌സ് ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റിന്റെ ഹോം പേജില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

Kerala Cyber Warriers hacked Hindu Maha Sabha website

More in Malayalam Breaking News

Trending

Recent

To Top