Connect with us

കുഞ്ഞിനെ മാറോട് ചേർത്ത് ആ അമ്മ.. കടിച്ച് പിടിച്ച് ആശുപത്രയിലേക്ക് ചികിത്സ നൽകി ജീവനക്കാർ

News

കുഞ്ഞിനെ മാറോട് ചേർത്ത് ആ അമ്മ.. കടിച്ച് പിടിച്ച് ആശുപത്രയിലേക്ക് ചികിത്സ നൽകി ജീവനക്കാർ

കുഞ്ഞിനെ മാറോട് ചേർത്ത് ആ അമ്മ.. കടിച്ച് പിടിച്ച് ആശുപത്രയിലേക്ക് ചികിത്സ നൽകി ജീവനക്കാർ

മാതൃത്വം എപ്പോഴും മഹത്വരമാണ്… അത് മൃഗങ്ങളെന്നോ മനുഷ്യരെന്നോ ഇല്ല. അമ്മ എന്ന വാക്കിന് അല്ലെങ്കില് ആ രണ്ടക്ഷരത്തിന് ഓരോരുത്തര്ക്കും അവരുടെതായ നിർവചങ്ങളുണ്ടാകും അമ്മ, അതൊരു സത്യം ആണ്. അമ്മ എന്ന സ്മരണക്ക് ദൈവത്തെക്കാള് ഉയര്ന്ന സ്ഥാനമാണുള്ളത്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല ഈ ലോക്ക് ഡൗൺ കാലത്ത് അങ്ങനെയൊരു ‘അമ്മ മനസ്സിനെയാണ് കാണാൻ കഴിയുന്നത്

അസുഖം വന്ന പൂച്ചകുഞ്ഞിനെ ശുശ്രൂഷിക്കാനായി ആശുപത്രിയിലേക്ക് കടിച്ച് എത്തിച്ച് ഒരു അമ്മപ്പൂച്ച. ചികിത്സ നൽകി ജീവനക്കാർ… ഇത് വെറും കഥയല്ല… നടന്ന സംഭവമാണ്. ആയിരക്കണക്കിന് പൂച്ചകൾ തെരുവിലെ സ്ഥിരം കാഴ്ചയായ ഇസ്താംബുളിലാണ് സംഭവം നടന്നിരിക്കുന്നത് . തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ തള്ളപ്പൂച്ചയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാരിലൊരാൾ പങ്കുവെച്ചു . പിന്നീട് സംഭവം വൈറലായി മാറുകയായിരുന്നു പൂച്ചക്കുഞ്ഞിനെ എത്തിച്ചതോടെ ആരോഗ്യ പ്രവർത്തകർ അവശയായ പൂച്ചക്കുഞ്ഞിന് ഉടന്‍ തന്നെ വേണ്ട പരിചരണം നൽകുകയായിരുന്നു

ആശുപത്രിക്ക് തന്നെ സമീപത്താണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി ജീവനക്കാര്‍ പൂച്ചക്കുട്ടിയെ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നല്‍കുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാളായ ബോറഡ് പാണ്ട പറയുന്നു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് അവര്‍ ഉടന്‍ തന്നെ പരിശോധിച്ചു. അതിനുശേഷം, മൃഗഡോക്ടറുടെ അരികിലെത്തിച്ചു. പൂച്ചക്കുട്ടി ഇപ്പോള്‍ നന്നായിരിക്കുന്നു പാണ്ട കൂട്ടിച്ചേര്‍ത്തു. ”ഇന്ന് ഞങ്ങള്‍ ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലായിരുന്നു, ഒരു പൂച്ച വായില്‍ തന്റെ കുഞ്ഞുമായി ഓടിയെത്തിയപ്പോള്‍” എന്ന് കുറിപ്പോടെ മെര്‍വ് ഓസ്‌കാന്‍ ചെയ്ത ട്വിറ്റ് ആണ് വൈറലായത്.

ക്രൂരത നിറഞ്ഞ മാതൃത്വത്തെ കുറിച്ച് ദിനം പ്രതി വാർത്തകൾ മാധ്യമങ്ങളിലൂടെ നാം കേൾക്കുന്നു . ഈ സമയത്ത് ഇത്തരം വാർത്തകൾ സന്തോഷം തരുന്നു

stray cat brings kitten to hospital, Photo Viral, Istanbul Turkey……

Continue Reading
You may also like...

More in News

Trending

Recent

To Top