Malayalam Breaking News
ആറ് കോടി രൂപ മുടക്കി മലയും കുന്നും ഇടിച്ചു നിരത്തി പണിതുയർത്തിയ കീരിക്കര സെന്റ് ആന്റണീസ് പള്ളി തിങ്കളാഴ്ചത്തെ (ജുലൈ 16) ഉരുൾ പൊട്ടലിൽ ഏതാണ്ട് പൂർണമായി തകർന്നു. ..
ആറ് കോടി രൂപ മുടക്കി മലയും കുന്നും ഇടിച്ചു നിരത്തി പണിതുയർത്തിയ കീരിക്കര സെന്റ് ആന്റണീസ് പള്ളി തിങ്കളാഴ്ചത്തെ (ജുലൈ 16) ഉരുൾ പൊട്ടലിൽ ഏതാണ്ട് പൂർണമായി തകർന്നു. ..
ആറ് കോടി രൂപ മുടക്കി മലയും കുന്നും ഇടിച്ചു നിരത്തി പണിതുയർത്തിയ കീരിക്കര സെന്റ് ആന്റണീസ് പള്ളി തിങ്കളാഴ്ചത്തെ (ജുലൈ 16) ഉരുൾ പൊട്ടലിൽ ഏതാണ്ട് പൂർണമായി തകർന്നു. ..
ഉരുൾപൊട്ടലിൽ നിലം പൊത്തിയ അന്തോണീസ് പുണ്യാളന്റ ദേവാലയം ! കർത്താവിന് സ്തോത്രം!
ഗാഡ്ഗിലിനേയും പിടി തോമസിനേയും ഇടുക്കിയിൽ നിന്ന് അടിച്ചോടിച്ച് മലയും കുന്നും ഇടിച്ചു നിരത്തി ഹൈറേഞ്ച് മുഴുവൻ കുരിശ് കൃഷിയും പള്ളി വ്യാപാരവും നടത്തി വന്ന കത്തോലിക്ക സഭയ്ക്ക് കർത്താവിന്റെ വക എട്ടിന്റെ പണി . ആറ് കോടി രൂപ മുടക്കി കഴിഞ്ഞ വർഷം പണിത സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിലുള്ള വണ്ടിപ്പെരിയാർ കീരിക്കര സെന്റ് ആന്റണീസ് പള്ളി തിങ്കളാഴ്ചത്തെ (ജുലൈ 16) ഉരുൾ പൊട്ടലിൽ ഏതാണ്ട് പൂർണമായി തകർന്നു.
ഉരുൾപൊട്ടലിൽ പള്ളിയുടെ തൂണുകൾ മിക്കവാറും ചുവടോടെ ഇളകി മാറി . പള്ളിയുടെ മൂന്ന് വശത്തെ ഭിത്തികളും തകർന്ന് വീണു. 2017 ഏപ്രിൽ മാസത്തിലായിരുന്നു പുതിയ പള്ളിയുടെ കൂദാശ നടന്നത്.പള്ളി തകർന്ന് അവശേഷിക്കുന്ന ഭാഗങ്ങൾ നിലത്ത് വീഴുമെന്നതിനാൽ പള്ളിമുറ്റത്തേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്. വിശ്വാസത്തിന്റെ പേര് പറഞ്ഞ്
പ്രകൃതിയെതൊരന്ന് തിന്ന് ജീവിക്കുന്ന മെത്രാന്മാരുടെ കണ്ണൂ തുറന്നെങ്കിൽ എന്നാശിക്കുന്നു.
അടുത്ത പള്ളി പണിയാനും വിശ്വാസി തന്നെ വീണ്ടും പിരിവെടുക്കണം. കോൺഗ്രസ് നേതാവ് പിടി തോമസിനേയും ഗാഡ്ഗിലിനേയും തെറി വിളിച്ചു നടന്ന ആനിക്കുഴിക്കാട്ടിൽ എന്ന ഇടുക്കി മെത്രാൻ ഉരുൾപൊട്ടൽ വാർത്തയൊക്കെ അറിഞ്ഞ് ഉപവാസ പ്രാർത്ഥനയിലായിരിക്കും.
ഹൈറേഞ്ച് സംരക്ഷണ സമിതിയും അതിലെ മലതൊരപ്പൻമാരായ പാതിരിമാരും പാവം ജനങ്ങളെ ഇനിയും ഒരു വഴിക്കാക്കും! കർത്താവിന്റെ അത്ഭുത പ്രവർത്തികളെ ക്കുറിച്ച് സഭകൾ ഇനിയും കഥകൾ മെനയും.
കുരിശ് കൃഷി നടത്തിയ കള്ളന് ഒത്താശ ചെയ്തു കൊടുത്ത പിണറായി വിജയനും പ്രകൃതിയുടെ ഈ വിളയാട്ടം ഒരു മുന്നറിയിപ്പാണ്. ശ്രീറാം വെങ്കിട്ട രാമൻ എന്ന യുവ ഐഎഎസുകാരന്റെ നിലപാടുകൾക്ക് പ്രകൃതിയും കർത്താവും കൊടുത്ത അംഗീകാരമാണീ ഉരുൾപൊട്ടൽ. പൊതുയോഗം വിളിച്ചു കൂട്ടി അയാളെ തെറി വിളിക്കുന്നതിലായിരുന്നു മുഖ്യമന്ത്രിക്കും എംഎം മണിക്കും പ്രത്യേക താൽപര്യം. മലമുകളിലെ കള്ളമ്മാരുടെ കുരിശിനൊന്നും ഉരുൾ പൊട്ടൽ തടയാനൊന്നും ഒരു ശേഷിയും ശക്തിയുമില്ലെന്ന് തിരിച്ചറിയുക.
മൂന്നാർ പാപ്പാത്തിച്ചോലയിലെ കാട്ടു കള്ളൻ സ്ഥാപിച്ച സ്റ്റീൽ കുരിശ് മാറ്റിയതിനെതിരെ ചന്ദ്രഹാസമിളക്കിയത് സിപിഎമ്മായിരുന്നു. 10 വോട്ടിന് വേണ്ടി സകല കള്ളന്മാർക്കും ചൂട്ട് പിടിക്കുന്നത് അവരുടെ തൊഴിലാണ് – ഇപ്പോ എസ്ഡിപിഐ എന്ന കാർക്കോടകൻ അവരെ ചുറ്റിപ്പിടിച്ചിരിക്കയാണല്ലോ.? പാപാത്തിച്ചോലയിലെ കുരിശ് നീക്കിയ സബ് കലക്ടറെ തെറി പറഞ്ഞ് കേമനായ എം എം മണി കീരിക്കരയിലെ അന്തോണീസ് പുണ്യാളൻ ഒലിച്ചുപോയത് അറിഞ്ഞു കാണുമെല്ലോ? താൽക്കാലിക നേട്ടത്തിനായി എടുത്തണി യുന്ന മാലകൾ പാമ്പായി മാറുന്ന ദുരന്തങ്ങളാണിവയെല്ലാം –
സെന്റ് ആന്റണീസ് പുണ്യാളൻ വിചാരിച്ചിട്ടും ഉരുൾ പൊട്ടൽ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ലല്ലോ –
കലികാലം – പുണ്യാളന്മാർക്കും പഴേ പോലെ ഒന്നും ശേഷി ഇല്ലാതായി – മലവെള്ള പ്പാച്ചിൽ തടയാൻ പുണ്യാളമ്മാരുടെ കയ്യിൽ മാജിക്കുകളൊന്നുമില്ല.
തിരിച്ചടികൾ തിരിച്ചറിവുകളായി മാറുന്നില്ലെങ്കിൽ ഇനിയും ഇത്തരം ദുരന്തങ്ങൾ നമ്മുടെ വംശനാശത്തിലേക്കെത്തിക്കും.
പ്രകൃതിയെ നശിപ്പിക്കുന്ന ഇമ്മാതിരി ദൈവപ്പുരകൾ പണിഞ്ഞു കൂട്ടിയാലൊന്നും ദൈവം പ്രസാദിക്കില്ലെന്ന് തിരിച്ചറിയുക.