Connect with us

എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ നായകനായി ശിവകാര്‍ത്തികേയന്‍; ആകാംക്ഷയോടെ ആരാധകര്‍

News

എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ നായകനായി ശിവകാര്‍ത്തികേയന്‍; ആകാംക്ഷയോടെ ആരാധകര്‍

എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ നായകനായി ശിവകാര്‍ത്തികേയന്‍; ആകാംക്ഷയോടെ ആരാധകര്‍

തമിഴകത്ത് നിരവധി ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. ഈ വര്‍ഷം നടന്‍ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. തമിഴകത്ത് ഒരു ഹിറ്റ് മേക്കറുടെ ചിത്രത്തിലും ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയ വാര്‍ത്ത.

എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ ആദ്യമായി ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നതാണ് തമിഴകത്ത് നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു.

നടരാജന്‍ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയന്‍ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജന്‍ തമിഴ്‌നാട് ക്രിക്കറ്റ് ടീമിലെ താരമാണ്. ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിന്‍സ്’ എത്തിയത്. ശ്രീ വെങ്കടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിന്‍സ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിന്‍സ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുെ്രെകന്‍ താരം മറിയ റ്യബോഷ്പ്കയായിരുന്നു നായിക.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാവീരനാ’യുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മഡോണി അശ്വിന്‍ ആണ് ശിവകാര്‍ത്തികേയന്റെ ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിന്‍ ആണ് ‘മാവീരന്‍’ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് . സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഭരത് ശങ്കര്‍ ആണ്.

More in News

Trending

Recent

To Top