News
എന്റെ കഴിവിനെ അവന്‍ ഭയപ്പെട്ടിരുന്നു; ഗായകന്‍ അദ്‌നാന്‍ സമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരന്‍
എന്റെ കഴിവിനെ അവന്‍ ഭയപ്പെട്ടിരുന്നു; ഗായകന്‍ അദ്‌നാന്‍ സമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരന്‍
ഗായകന്‍ അദ്‌നാന്‍ സമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരന്‍ ജുനൈദ് സമി ഖാന്‍ രംഗത്ത്. താന്‍ ഒന്നുമാകാതെ വീട്ടില്‍ ഇരിക്കാന്‍ കാരണം അദ്‌നാന്‍ ആണെന്നും തന്റെ കഴിവിനെ അവന്‍ ഭയപ്പെട്ടിരുന്നെന്നും ആണ് ജുനൈദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ കുറിപ്പ് വലിയ ചര്‍ച്ചയായതോടെ ജുനൈദ് പോസ്റ്റ് നീക്കം ചെയ്തു.
1969 ആഗസ്റ്റ് 15ന് റാവല്‍പിണ്ടിയിലെ ആശുപത്രിയിലാണ് അദ്‌നാന്‍ സമി ജനിച്ചത്. 1973 ല്‍ അതെ ആശുപത്രിയിലാണ് എന്റേയും ജനനം. എന്നാല്‍ ഇംഗ്ലണ്ടിലാണ് ജനിച്ചതെന്നാണ് അവന്‍ സ്വയം അവകാശപ്പെടുന്നത്. അത് പച്ചകള്ളമാണ്. ഇംഗ്ലണ്ടിലെ പരീക്ഷയില്‍ പരാജയപ്പെട്ട അദ്ദേഹം ലാഹോറില്‍ നിന്നാണ് ഡിഗ്രി നേടിയത്.
പിന്നീട് അബുദാബിയില്‍ നിന്ന് െ്രെപവറ്റായി എ ലെവല്‍സ് സ്വന്തമാക്കി എന്നും ജുനൈദ് പറയുന്നു. അദ്‌നാന്‍ സമി വളരെ സ്വാര്‍ഥനായ മനുഷ്യനാണ്. ഞാനും പാടുമെന്ന് അറിയാമായിരുന്നു. സംഗീതപരമായി എന്നെ സഹായിക്കാമായിരുന്നു. പലരും അദ്ദേഹത്തിന്റെ ശബ്ദത്തെക്കാള്‍ മികച്ചത് എന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സ്വന്തം ഉയര്‍ച്ച മാത്രം നോക്കി. എന്നെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയില്ല. കരിയറില്‍ ഞാന്‍ ഉയരത്തില്‍ എത്തുമെന്ന് ഭയപ്പെട്ടിട്ടാണോ എന്നും ജുനൈദ് ചോദിക്കുന്നു. ഇന്ന് ഒന്നും ചെയ്യാനാവാതെ ഞാന്‍ വീട്ടില്‍ ഇരിക്കുന്നു. അതിന്റെ പ്രധാന കാരണം അദ്‌നാന്‍ സമിയാണ് എന്നും ജുനൈദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് വൈറലാണ്.
