Connect with us

സ്ട്രോങ് വുമൺ വുമൺ ആണെന്ന് വിശ്വസിക്കുന്നില്ല; പ്രശ്നങ്ങളിൽ ഇടപെടാൻ എനിക്ക് പേടിയാണ്; ശ്രുതി

TV Shows

സ്ട്രോങ് വുമൺ വുമൺ ആണെന്ന് വിശ്വസിക്കുന്നില്ല; പ്രശ്നങ്ങളിൽ ഇടപെടാൻ എനിക്ക് പേടിയാണ്; ശ്രുതി

സ്ട്രോങ് വുമൺ വുമൺ ആണെന്ന് വിശ്വസിക്കുന്നില്ല; പ്രശ്നങ്ങളിൽ ഇടപെടാൻ എനിക്ക് പേടിയാണ്; ശ്രുതി

ബിഗ് ബോസ് ഹൗസിലേക്ക് കഴിഞ്ഞ ദിവസം ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. അനു ജോസഫാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്. ഒപ്പം ഡബിൾ എവിക്ഷൻ കഴിഞ്ഞതിന്റെ ഞെട്ടലിലാണിപ്പോൾ ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളെല്ലാം. ഈ ആഴ്ച ഇനി ആരായിരിക്കും പുറത്താവുകയെന്ന ആശങ്കയും മത്സരാർഥികളുണ്ട്. പില്ലോ ടാസ്ക്കോടു കൂടിയാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. ഒമറും അനുവും തമ്മിലായിരുന്നു ആദ്യം ഗെയിമിനിറങ്ങിയത്. ഒമറാണ് ടാസ്ക്കിൽ വിജയിച്ചത്. തുടർന്ന് നോമിനേഷൻ പ്രക്രിയയായിരുന്നു. റെനീഷ, ശ്രുതി ലക്ഷ്മി എന്നിവരെയാണ് നാദിറ നോമിനേറ്റ് ചെയ്തത്. ഒമർ ലുലു, റിനോഷ് എന്നീ പേരുകളാണ് റെനീഷ പറഞ്ഞത്.

റിനോഷ്- നാദിറ, സെറീന, സെറീന- ശ്രുതിലക്ഷ്മി, ഷിജു, ശോഭ- റെനീഷ, ശ്രുതിലക്ഷ്മി, സാഗർ- ഷിജു, ശ്രുതി ലക്ഷ്മി, വിഷ്ണു- ശോഭ, ശ്രുതി ലക്ഷ്മി, ജുനൈസ്- ഷിജു, അ‍ഞ്ജു, അഖിൽ- ജുനൈസ്, ശോഭ, അഞ്ജു- ശ്രുതി ലക്ഷ്മി, ശോഭ, മിഥുൻ- ഷിജു, സെറീന, ഷിജു- റെനീഷ, ജുനൈസ്, ശ്രുതിലക്ഷ്മി- ഒമർ, റെനീഷ, ഒമർ- ഷിജു, ശോഭ എന്നിവരേയും തെരഞ്ഞെടുത്തു. എനിക്ക് നീ പറഞ്ഞതെല്ലാം പ്ലസ് ആണെന്ന് അഞ്ജു റെനീഷയോട് പറയുന്നു. പുറത്ത് തനിയ്ക്ക് നെഗറ്റീവ് ആയിരിക്കുമെന്ന് റെനീഷ പറയുന്നു. പുറത്ത് തനിയ്ക്ക് നെഗറ്റീവ് ആകാൻ കാരണം നീയാണെന്ന് റെനീഷ അഞ്ജുവിനോട് പറയുന്നു. റിനോഷിനും മിഥുനും ബിഗ് ബോസ് താക്കീത് നൽകുന്നു.

വ്യക്തതയില്ലാതെ സംസാരിച്ചതിനായിരുന്നു ബിഗ് ബോസിന്റെ താക്കീത്. ക്യാപ്റ്റൻസി മിഥുന് കൈമാറാൻ അഖിലിനോട് ബിഗ് ബോസ് പറഞ്ഞു. ഇനിയും ക്യാപ്റ്റൻസി ടാസ്ക്ക് വരും. ഞാൻ കളിക്കും ഇനിയും ക്യാപ്റ്റനാകുമെന്ന് അഖിൽ പറയുന്നു. റെനീഷയാണ് കിച്ചൺ ടീം ക്യാപ്റ്റൻ, വെസൽ ടീം ക്യാപ്റ്റനായി സാഗറുമെത്തി. എന്റെ കഥ ടാസ്ക്കിൽ ശ്രുതി ലക്ഷ്മി ആയിരുന്നു. തന്റെ യഥാർഥ പേര് പറഞ്ഞു കൊണ്ടായിരുന്നു ശ്രുതി എന്റെ കഥ ആരംഭിച്ചത്. ശ്രുതി ജോസ് എന്നാണ് പേരെന്ന് ശ്രുതി പറയുന്നു. അച്ഛന് നാടകട്രൂപ്പ് ഉണ്ടായിരുന്നുവെന്നും അമ്മ നാടക-സീരിയൽ-സിനിമ നടിയാണെന്നും ശ്രുതി പറയുന്നു. അഭിനയത്തിലേക്ക് വന്നതിനേക്കുറിച്ചായിരുന്നു ശ്രുതി ലക്ഷ്മി പറഞ്ഞത്.

താൻ ആദ്യം അവതരിപ്പിച്ച സീരിയലിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ലക്ഷ്മിയെന്നും അതാണ് പേരിനൊപ്പം ചേർത്തതെന്നും താരം. മഞ്ഞിൽ വിരിഞ്ഞ പെൺകുട്ടി എന്ന സിനിമയിൽ താനായിരുന്നു നായികയായി എത്തേണ്ടിയിരുന്നതെന്നും എന്നാൽ ആ കഥാപാത്രം കൈയ്യിൽ നിന്ന് പോയെന്നും അതിൽ വിഷമം തോന്നിയതായും ശ്രുതി പറയുന്നു. സ്ട്രോങ് വുമൺ ആണെന്ന് വിശ്വസിക്കുന്നില്ല. പ്രശ്നങ്ങളിൽ ഇടപെടാൻ എനിക്ക് പേടിയാണ്.

ആവശ്യമെങ്കിൽ അഭിപ്രായം പറയുന്ന ആളാണ് ഞാൻ. സിനിമയിൽ നല്ല വേഷങ്ങൾ കിട്ടിയാൽ ചെയ്യാൻ ആഗ്രഹമുണ്ട്. 50 പടങ്ങൾ ചെയ്യുന്നതിനേക്കാൾ പബ്ലിസിറ്റി ഇവിടുന്ന് കിട്ടുമെന്നും ശ്രുതി പറഞ്ഞു. പിന്നീട് ഒരു സ്പോൺസർ ടാസ്ക്കായിരുന്നു നടന്നത്. ഇതോടു കൂടി ഇന്നത്തെ എപ്പിസോഡ് അവസാനിച്ചു. കാര്യമായി ഒന്നുമില്ലാത്ത എപ്പിസോഡ് കൂടിയായിരുന്നു ഇന്നത്തേത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top