News
നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍!!
നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍!!
ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ദേവനഹള്ളിലെ ഷൂട്ടിംഗിനിടെയാണ് സംഭവം. ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം.
ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ക്കായി തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ശിവ രാജ്കുമാര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും വൈകാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ മാസം വലത് തോളില്‍ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഹൃദയാഘാതമല്ല അദ്ദേഹത്തിന് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
തന്റെ വസതിയിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ തോളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ശിവ രാജ്കുമാറിനെ ഉടന്‍ തന്നെ ഹെബ്ബാളിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ മല്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതേ സമയം തിരക്കേറിയ സിനിമ ഷൂട്ടിംഗുകള്‍ക്കിടയിലും ശിവമോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന ഭാര്യ ഗീത ശിവരാജ് കുമാറിന് വേണ്ടി ഈ മാസം കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശിവ രാജ്കുമാര്‍ ഇറങ്ങുമെന്നാണ് വിവരം.
അതേ സമയം പുതിയ സിനിമയില്‍ ആര്‍ സി സ്റ്റുഡിയോസിന്റെ ബാനറില്‍ ശിവ രാജ്കുമാര്‍ വീണ്ടും ആര്‍ ചന്ദ്രുവിന്റെ ചിത്രത്തില്‍ അഭിനയിക്കും. സംവിധായകനും നിര്‍മ്മാതാവുമായ ആര്‍ ചന്ദ്രുവാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ ചന്ദ്രുവിന്റെ കബ്‌സ എന്ന ചിത്രത്തില്‍ ശിവ രാജ്കുമാര്‍ ക്യാമിയോ റോള്‍ ചെയ്തിരുന്നു.
