Connect with us

മിത്രയ്ക്ക് വേറെ പണിയൊന്നുമില്ലേ… വീണ്ടും പണി പറ്റിച്ച് ഋഷി!

serial

മിത്രയ്ക്ക് വേറെ പണിയൊന്നുമില്ലേ… വീണ്ടും പണി പറ്റിച്ച് ഋഷി!

മിത്രയ്ക്ക് വേറെ പണിയൊന്നുമില്ലേ… വീണ്ടും പണി പറ്റിച്ച് ഋഷി!

ഇന്നാണ് നമ്മളെല്ലാവരും ആഗ്രഹിച്ച സനയുടെ പിറന്നാൾ ആഘോഷം. കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാൻ വരുന്ന സൂര്യ അവിടെ കാണുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ തന്നെയാണ്. അത്, മറ്റാരുമല്ല, നമ്മുടെ ഋഷി… എന്തായാലും അപ്രതീക്ഷിതമായി ഋഷിയെ അവിടെ കാണുമ്പോൾ, സൂര്യ ആകെ പകച്ച് നിൽക്കാനായിരിക്കും സാധ്യത…

അപ്പോൾ, ഇന്നത്തെ എപ്പിസോഡിലും എല്ലാവരും ആഗ്രഹിച്ച ഋഷ്യ റൊമാൻസിന് വഴിയുണ്ട് കേട്ടോ.. അതിന്റെയൊരു സൂചന കൂടിയാണ്, സനയുടെ പിറന്നാളിന് ഋഷിയുടെ കടന്നു വരവ്. ഇത് മാത്രമല്ല, ഇനി അങ്ങോട്ടുള്ള എല്ലാ എപ്പിസോഡിലും നല്ല കലക്കൻ റൊമാൻസിനുള്ള എല്ലാ വഴികളും കാണുന്നുണ്ട്.

അതേപോലെ, സൂര്യയ്ക്ക് എന്തെങ്കിലും പണികൊടുക്കാനുള്ള വിദ്യയുമായി മിത്രയും ഇന്നിറങ്ങുമെന്നാണ് തോന്നുന്നത്. ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രോമോ കണ്ടിട്ട് മിത്രയും റാണിയമ്മയും ചേർന്ന് സൂര്യയുടെ പരീക്ഷയുടെ മാർക്ക് കുറയ്ക്കുന്നത് ഈ ദേഷ്യത്തിൽ ആയിരിക്കും.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ സൂര്യയ്ക്ക് ചെറിയൊരു വിഷമം ഉണ്ടാകുന്നുണ്ട്. അത് വേറൊന്നുമല്ല.. സൂര്യയോട് യാത്ര പറഞ്ഞ് ഋഷി ഒരിടം വരെ പോകുകയാണ്. ചെറിയൊരു യാത്ര ആണെങ്കിൽ പോലും സൂര്യയ്ക്ക് അത് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. കാരണം, സൂര്യക്കിപ്പോൾ ഋഷിയുടെ പ്രെസെൻസുള്ള ഓരോ സമയവും.. ഓരോ ഇടവും അത്രയ്ക്ക് വിലപ്പെട്ടതാണ്.

സൂര്യയ്ക്ക് മാത്രമായിരിക്കില്ല… റിഷിയ്ക്കും വിഷമം കാണും കേട്ടോ… അത് ഓരോ ദിവസം കഴിയുമ്പോഴും നമുക്ക് മനസ്സിലാകില്ലേ.. പലപ്പോഴും റിഷിയ്ക്ക് സൂര്യയെ കാണാതിരിക്കാൻ കഴിയാതെ വരെ വന്നിട്ടുണ്ട്… അത് മാത്രവുമല്ല.. ഇന്നും ഋഷി പണി പറ്റിക്കുന്നുണ്ട്. സൂര്യയ്ക്ക് ഒരു മണിമുത്തമൊക്കെ, കള്ള ചിരിയോട് നൽകുന്നുണ്ട്.. എന്റെ… സാറെ.. നിങ്ങൾ കൊള്ളാമല്ലോ.. എന്ന് ചിന്തിച്ചു പോകും ആ റൊമാൻസൊക്കെ കാണുമ്പോൾ…

എന്തായാലും, പ്രണയിച്ചു നടക്കുന്നതൊക്കെ കൊള്ളാം.. പഠിക്കാനുള്ള കാര്യം സൂര്യ മറന്നു പോകരുത്. ഇല്ല, സൂര്യയുടേ സ്വഭാവം അനുസരിച്ച്.. അവളുടെ ലക്ഷ്യ ബോധത്തിന് പ്രാധാന്യം നല്കുന്നവൾ തന്നെയാണ്. അതുപോലെ തന്നെയാണ്.. ഋഷിയും.. സൂര്യ പഠനത്തിലും മറ്റുള്ള കാര്യത്തിലും കാണിക്കുന്ന മിടുക്ക് ഋഷിയെ ചെറുതായിട്ടൊന്നുമല്ലലോ.. ആകർഷിച്ചിട്ടുള്ളത്, അതെപോലെ.. അഥിതി ടീച്ചറിന്റെ കൂടെയല്ലേ.. സൂര്യ, അപ്പോൾ പഠനത്തിൽ പിന്നോട്ട് പോകാനുള്ള ഒരു സാധ്യതയും കാണില്ല.

പിന്നെ, ഈ മിത്രയുടെ കാര്യം പറയാതെ വയ്യ.. റിഷിയ്ക്ക് അവളോട് ഒരു അടുപ്പവുമില്ലെന്നും.. സൂര്യയെ എത്രത്തോളമാണ് ഋഷി സ്നേഹിക്കുന്നത് എന്നൊക്കെ കണ്ടും കേട്ടും അറിഞ്ഞിട്ട് പിന്നെ എന്തിനാ.. ഇവരെയും ദ്രോഹിച്ച് ഋഷിയുടെ പുറകെ നടക്കുന്നത്… ഋഷിയും സൂര്യയും അവരുടെ ലോകത്തിൽ ജീവിച്ചോട്ടെ.. ഇടയ്ക്കിടയ്ക്ക് പ്രശ്നവുമായി അതിനിടയിലേക്ക് കയറി ചെന്നാൽ, അന്ന് കിട്ടിയത് ഓർമയുണ്ടല്ലോ.. അത് പോലെ ഇനിയും നാണം കെടാനായിരിക്കും ഇനിയും വിധി. ഇനിയും ബാല്യകാല പ്രണയമെന്നും പറഞ്ഞ് ഋഷിയുടെ പുറകെ പോകാതിരിക്കുന്നതാണ് മിത്രയ്ക്ക് നല്ലത്.

More in serial

Trending

Recent

To Top