Connect with us

ആംബുലൻസിൽ നരസിംഹനോ?പ്രിയതമയെ നേരിൽ കാണാൻ കൊതിച്ച് അമ്പാടി

serial

ആംബുലൻസിൽ നരസിംഹനോ?പ്രിയതമയെ നേരിൽ കാണാൻ കൊതിച്ച് അമ്പാടി

ആംബുലൻസിൽ നരസിംഹനോ?പ്രിയതമയെ നേരിൽ കാണാൻ കൊതിച്ച് അമ്പാടി

ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഇന്നലത്തെ എപ്പിസോഡിൽ സംഭവിച്ചിരിക്കുന്നത്. ഇപ്പോഴാണ്, പങ്കുണ്ണിയെ സീരിയലിലേക്ക് കൊണ്ടുവന്നതിന്റെ പ്രയോജനം എന്താണെന്ന് മനസ്സിലായത്. പക്ഷെ, പങ്കുണ്ണി വീണു കിടക്കുന്നതും ആശുപത്രിയിലെ ആ അവസ്ഥയൊക്കെ കണ്ടപ്പോൾ, പാവം തോനി കേട്ടോ.. അക്കാര്യം പറയാതിരിക്കാൻ കഴിയില്ല.

പിന്നെ വിനീത് ചെയ്തകാര്യം, അത് നല്ലതു തന്നെയാണ്… ഒരുമിച്ചു പോകാൻ കഴിയില്ലെന്ന് പറയേണ്ട വ്യക്തിയോട് തന്നെ പറഞ്ഞല്ലോ…എങ്കിലും അവിടൊരു സംശയം നിലനിൽക്കുന്നുണ്ട്, അപർണയെ മാത്രം കുറ്റക്കാരിയാക്കുന്നു. വിനീതിന്റെ തെറ്റിനെ അവിടെ മറയ്ക്കുന്നു, എന്ന് തന്നെയാണ് തോന്നുന്നത്.. അതൊരിക്കലും ശരിയല്ല.. മഹിയുടെ സംസാരം നല്ലതു തന്നെയാ.. ഒന്നിച്ചു പോകുവാൻ കഴിയാത്തവർ പിരിയുന്നതാണ് നല്ലതെന്ന്, വളരെ ശെരിയായ ഒരു കാര്യമാണ്.

ഇനി , ആ ഡിവോഴ്സ് അങ്ങ് നടത്തുന്നത് തന്നെയാണ് നല്ലത്.. ഇല്ലാതെ, കരഞ്ഞും നിലവിളിച്ചും നടക്കുന്ന അപർണയെ കാണിക്കരുത്. അതുപോലെ തന്നെയാണ്.. നീരജയും അലീനയും ഇക്കാര്യത്തിൽ പൊരുത്തപ്പെട്ടു പോയാൽ മാത്രമേ.. ഫീൽ ഗുഡ് എപ്പിസോഡ് ലഭിക്കുകയുള്ളൂ.. അല്ലെങ്കിൽ, മോശം ആയിരിക്കും എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ..

പിന്നെ, അടുത്ത ആഴ്ചത്തേക്ക് വേണ്ടി ഒരു അടിപൊളി പ്രോമോ തന്നെയാണ് തന്നിരിക്കുന്നത്. പക്ഷെ, അമ്മയറിയാതെയുടെ ഇപ്പോഴത്തെ പോക്കനുസരിച്ച് അടുത്ത ആഴ്ചയിൽ തന്നെ കാണാൻ പറ്റുമോ എന്നുള്ള കാര്യം മാത്രമാണ് സംശയം.

തന്റെ, പ്രിയതമയെ കാണുവാൻ വേണ്ടി നാട്ടിലേക്ക് വരികയാണ് അമ്പാടി.. പക്ഷെ, അതിനിടയിൽ യാഥാർഥ്യം തിരിച്ചറിയാത്ത അനുപമ, ആ നരസിംഹനുമായി ചേർന്ന് അമ്പാടിയെ വകവരുത്താനുള്ള ചില ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട്. ഈ പോക്കാണെങ്കിൽ അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല, എല്ലാ സത്യങ്ങളും അറിയാവുന്ന നരസിംഹൻ സച്ചിയുമായി ചേർന്ന് അനുപമയ്ക്കായിരിക്കും പണികൊടുക്കുന്നത്.

നാട്ടിൽ അമ്പാടി എത്തുന്നുണ്ട് എന്ന കാര്യത്തിന് ഒരു ഉറപ്പ് കിട്ടിയിട്ടുണ്ട്, അതിനോടൊപ്പം ഒരു ആംബുലൻസ് കാണിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് അതിൽ എന്തായാലും അമ്പാടി ആയിരിക്കില്ല, മിക്കവാറും നരസിംഹൻ ആയിരിക്കാനാണ് സാധ്യത കൂടുതലും. ഇനി, അനുപമ എത്രയും വേഗം തന്നെ ആ സത്യങ്ങൾ മനസ്സിലാക്കുന്ന നല്ല എപ്പിസോഡുകളൊക്കെ വരട്ടെ, എങ്കിൽ മാത്രമേ.. ഈ വിപർണ പുരാണം അവസാനിച്ച് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന രീതിയിൽ പരമ്പര മുന്നോട്ട് പോകുകയുള്ളു…

More in serial

Trending

Recent

To Top