Connect with us

കുടുംബവിളക്കിനേയും, സ്വാന്തനത്തേയും കടത്തിവെട്ടി പാടാത്ത പൈങ്കിളി! റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനം സീരിയലുകൾക്ക് തന്നെ!

serial

കുടുംബവിളക്കിനേയും, സ്വാന്തനത്തേയും കടത്തിവെട്ടി പാടാത്ത പൈങ്കിളി! റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനം സീരിയലുകൾക്ക് തന്നെ!

കുടുംബവിളക്കിനേയും, സ്വാന്തനത്തേയും കടത്തിവെട്ടി പാടാത്ത പൈങ്കിളി! റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനം സീരിയലുകൾക്ക് തന്നെ!

ബിഗ് ബോസ് ആരംഭിച്ചതോടെ സീരിയലിന് മാറ്റമുണ്ടാവുമോ എന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടെങ്കിലും റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ സീരിയൽ തുടരുകയാണ്.

റേറ്റിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഏഷ്യാനെറ്റിലെ സീരിയലുകള്‍ തന്നെയാണ്. നേരത്തെ കുടുംബവിളക്ക്, സ്വാന്തനം എന്നീ സീരിയലുകള്‍ തമ്മിലായിരുന്നു ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടെണ്ണവും മാറി മാറി ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഇത്തവണ സ്വാന്തനം ആദ്യ അഞ്ചില്‍ ഇടംനേടാതെ പോയിരിക്കുകയാണ്.

പാടാത്ത പൈങ്കിളിയാണ് ഒന്നാം സ്ഥാനത്തുള്ളത്. കുടുംബവിളക്ക് രണ്ടാമതായി നിലകൊള്ളുന്നു. അമ്മയറിയാതെ ആണ് മൂന്നാം സ്ഥാനത്തുള്ളത്. മൗനരാഗം നാലാം സ്ഥാനത്തും കൂടെവിടെ അഞ്ചാം സ്ഥാനത്തം എത്തി നില്‍ക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് പാടാത്ത പൈങ്കിളി ഒന്നാം സ്ഥാനത്ത് എത്തുന്നത്. സീരിയലിലെ കേന്ദ്രകഥപാത്രമായ ദേവന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയലല്‍ ഇല്ലായിരുന്നു.

നടന്‍ സൂരജ് സണ്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. അതുപോലെ ലോക്ഡൗണ്‍ നിയന്ത്രണം കാരണം സ്വാന്തനം സീരിയലിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് പരമ്പരയില്‍ അഭിനയിക്കുന്ന നടന്‍ തന്നെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ സ്വാന്തനം കൂടി പട്ടികയിലെത്തുമെന്നാണ് കരുതുന്നത്.

More in serial

Trending

Recent

To Top