Connect with us

ഋഷ്യ പ്രണയം ആഘോഷിക്കുമ്പോൾ ശിവാജ്ഞലി ശോകമാണല്ലോ !! കൂടെവിടെ ഹിറ്റാകുമ്പോൾ സാന്ത്വനം പ്രേക്ഷകർ പറയുന്നത്!

serial

ഋഷ്യ പ്രണയം ആഘോഷിക്കുമ്പോൾ ശിവാജ്ഞലി ശോകമാണല്ലോ !! കൂടെവിടെ ഹിറ്റാകുമ്പോൾ സാന്ത്വനം പ്രേക്ഷകർ പറയുന്നത്!

ഋഷ്യ പ്രണയം ആഘോഷിക്കുമ്പോൾ ശിവാജ്ഞലി ശോകമാണല്ലോ !! കൂടെവിടെ ഹിറ്റാകുമ്പോൾ സാന്ത്വനം പ്രേക്ഷകർ പറയുന്നത്!

കൂടെവിടെയിൽ ഋഷ്യ പ്രണയം തകർക്കുവാണ്. സൂര്യയും ഋഷിയും മതിമറന്ന് പ്രണയിക്കുകയാണ്. പക്ഷെ നമ്മുടെ ശിവാജ്ഞലിമാരുടെ പ്രണയം കാണാൻ പറ്റുന്നില്ലല്ലോ. ഒരു മിന്നായം പോലെ വന്നു പോകുന്ന സീനുകൾ ഉണ്ടാകും രണ്ടു പേർക്കും. സാന്ത്വനത്തിൽ അപ്പുവിന്റെ പ്രശനങ്ങളും ഒഴിഞ്ഞ സമയും ഉണ്ടാവാറില്ലല്ലോ. അമരാവതയിൽ നിന്ന് സാന്ത്വനത്തിലേക്ക് ഒന്ന് എത്തിയ മതിയെന്ന് വിചാരിച്ച് അപ്പു. അപ്പുവിനെ പിടിച്ചു നിർത്താനായി തമ്പി ശ്രമിക്കുന്നുണ്ട് . സാന്ത്വനം വീട് സ്വർഗ്ഗമാണ് ,അവിടെ എല്ലാവർക്കും തന്നോട് സ്നേഹമാണ്.

അവർ ഒന്നും തിരിച്ചു പ്രതിക്ഷീക്കാതെ എന്നെ സ്നേഹിക്കുന്നുണ്ട് ….. അമരാവതയിൽ ഉള്ളവർ അപ്പുവിന്റെ സ്വന്തം അച്ഛനും അമ്മയും അല്ലെ …. അവർക്ക് ഉള്ളതിലും കരുതലും സ്നേഹവും സാന്ത്വനം വീട്ടിൽ നിന്ന് അപ്പുവിന് ലഭിക്കുന്നുണ്ടോ ?… പുതിയ പ്രൊമോയിൽ അപ്പുവിന്റെ ‘അമ്മ തമ്പിയോട് പറയുന്നുണ്ട് അവൾക്ക് അവളുടെ ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നതാണ് സന്തോഷമെങ്കിൽ അവൾ അവിടെ നിന്നോട്ടെ . ഇന്നു തന്നെ കൊണ്ടു വിടാം

അതിന് തമ്പിയുടെ മറുപടി ഈ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും എന്നാ ഉണ്ടായത് … തമ്പി ആൾ അത്ര ശരിയല്ലെങ്കിലും പറഞ്ഞത് ശരിയാണ് ….. അപ്പുവിനെ പത്തിരുപത്തിഒന്ന് വയസ്സുവരെ വളർത്തിയത് ഈ ഡാഡിയും മമ്മിയും അല്ലെ … ഇപ്പൊ അവരെക്കാൾ വലുത് സാന്ത്വനം വീടാണ് …. വിവാഹം കഴിഞ്ഞ പെൺകുട്ടികളുടെ ലോകം ഭർത്താവിന്റെ വീടാണ് …. അവരുടെ സന്തോഷം ആ വീട്ടിൽ ഉള്ളവരും ആ വീടുമായിരിക്കണെമന്ന് കാണിക്കാൻ റൈറ്റർ മാമൻ വല്ലാതെ പാട് പെടുന്നുണ്ട്.

സാവിത്രി ശിവൻ കോംബോ ആണ് ഇപ്പോൾ സാന്ത്വനത്തിലെ ഹൈലൈറ്റ് ….. പ്രേക്ഷകർ ഏറെ കാണാൻ കാത്തിരുന്നതും അത് കാണാനാണ് .. സാവിത്രി അമ്മായിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതും ശിവൻ അമ്മായിയെ ചേർത്തു പിടിക്കുന്നതും നമ്മൾ കണ്ടതാണ് …. പക്ഷെ പുതിയ പ്രൊമോയിൽ സാവിത്രി അമ്മായിയുടെ രോഗവിവരം ഡോക്ടർ ശിവനോട് പറയുന്നുണ്ട് .. അമ്മായിക്ക് കാര്യമായി എന്തോ ആരോഗ്യപ്രശ്‌നം ഉണ്ട് ….. അമ്മായിക്ക് സർജറി വേണ്ടി വരും എന്നും അതിന് മൂന്ന് നാലു ലക്ഷം രൂപയുടെ ചിലവ് വരും എന്നും ഡോക്ടർ പറയുന്നുണ്ട്

സാവിത്രി അമ്മായിക്ക് എന്തുവന്നാലും ഇനി ഈ മരുമകൻ ഉണ്ടല്ലോ . എത്ര ലക്ഷം ചിലവാക്കിയും സാവിത്രിയെ ചികിൽസിക്കും . പക്ഷെ ശിവൻ ഇനി സുർജറിയുടെ കാര്യം അഞ്ജലിയോട് പറയില്ലേ … അവളെ വിഷമിപ്പിക്കണ്ട എന്നു കരുതി … പക്ഷെ ശിവൻ അത് പറയണം .അതാണ് ശരി അമ്മയുടെ അസുഖവിവരങ്ങൾ മകൾ അറിയണം.

ഈ അമ്മായിമ്മ മരുമകൻ കോംബോ അടിപൊളിയാണ് … ഇതുപോലേ തന്നേ ഇനിയും മുന്നോട്ട് പോകണം
ശിവന്റെയും സാവിത്രി അമ്മായിയുടെയും സീൻ പൊളിക്കുന്നുണ്ട്. ഇതിന്റെ ഇടയിൽ ചെറുതാണെങ്കിലും ശിവാജ്ഞലി മാരെ കാണാൻ പറ്റുമല്ലോ….. അവരുടെ ചെറിയ നോട്ടമോ , പുഞ്ചിരിയോ എന്തെങ്കിലും ഒന്നും കാണാം പറ്റുമാലോ ….. നിങ്ങൾ ശ്രദ്ധിച്ചോ? സാവിത്രി അമ്മയുടെ തോളത്ത് ശിവൻ കൈ വെച്ചപ്പോൾ അഞ്ജലിയുടെ ആ നോട്ടം അത് വേറെ ലെവൽ തന്നെ

ശിവൻ തന്റെ അമ്മയെക്കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നതും അമ്മക്കു വേണ്ടി പൈസ മുടക്കുന്നതും കണ്ട് അഭിമാനിക്കുന്ന അഞ്ജലി.. എന്നാലും നിങ്ങൾക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നുണ്ട് അഞ്ജലി…

അപ്പോഴും സ്വന്തമായി എന്തേലും പണിക്ക് പോണമെന്നോ എൻ്റെ പേരെന്റ്സിനെ എനിക്ക് സഹായിക്കണമെന്നും അഞ്ജുവിനെ തോന്നത് എന്താണ്. എന്റെ റൈറ്റർ മാമ്മ അഞ്ജുവിന് ഒരു ജോലി കൊടുക്ക് .. വിദ്യാഭ്യസം ഉള്ള അഞ്ജുവിനെ സാന്ത്വനമാണ് എല്ലാം എന്ന് പറഞ്ഞു അവിടെ തന്നെ ഇങ്ങനെ തളച്ചിടരുത് . പൂർണ്ണമായ കഥ

More in serial

Trending

Recent

To Top